
കോട്ടയം: 19 കാരന് കാര്‍ യാത്രക്കാരന്റെ ക്രൂര മര്‍ദനം. പരുക്കേറ്റ ഇടുക്കി സ്വദേശിയായ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ ഇറങ്ങി വന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. കോട്ടയത്താണ് പരുത്തുംപാറക്കുളത്താണ് സംഭവം നടന്നത്.
Read Also: ആവശ്യമില്ലാതെ വിമര്‍ശിച്ചാല്‍ അത് തീക്കളിയാകും: വിജയ്
മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ആഷിക് ബൈജുവാണ് കാര്‍ യാത്രക്കാരന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ഹോസ്റ്റലില്‍ താമസിക്കുന്ന ആഷിക് ബൈക്കിന് പെട്രോള്‍ അടിക്കാനായി പരുത്തുംപാറ പാറക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിന് മുന്നില്‍ പോയ ഓട്ടോ വലത്തേക്ക് വെട്ടിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഈ സമയത്ത് കാറില്‍ ഉണ്ടായിരുന്നയാള്‍ ആഷികിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് പൊലീസ് പരാതിയില്‍ പറയുന്നത്.
Post Your Comments