പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നതിന് വിലക്ക്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ അടങ്ങിയ പൂമാലകള്‍ ആന ഭക്ഷിക്കുന്നതിലൂടെ ജീവഹാനിക്ക് കാരണമാകാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഇത്തരത്തിലൊരു ഉത്തരവിട്ടത്. ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇന്‍സിനറേറ്ററുകളിലും ഡംബിങ് യാര്‍ഡിലുമാണ് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലേയും ഇവിടുത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ആഹാര അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത്.
എന്നാൽ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ നിന്ന് പൂമാലകൾ ലഭിക്കാറുണ്ട്. ഇതില്‍ പ്രധാനമായും പ്ലാസ്റ്റിക്ക് നൂലുകൊണ്ടും തെര്‍മോക്കോള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ കൊണ്ടുണ്ടാക്കിയ പൂമാലകളാണ്. പൂക്കളുടെയും ആഹാര വസ്തുക്കളുടേയും ഗന്ധം പിടിച്ച് രാത്രി കാലങ്ങളിൽ ആനക്കൂട്ടം എത്താറുണ്ട്. പൂമാലകള്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ആനകള്‍ ഭക്ഷിക്കുന്നത് ആനകള്‍ക്കു ജീവഹാനി സംഭവിക്കുന്നതിനു കാരണമാകാമെന്ന് എലിഫന്റ് സ്‌ക്വാഡിലെ വെറ്റിറിനറി സര്‍ജനും നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചത്. തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം.
Post Your Comments