പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ തിടുക്കം കാണിച്ച പിണറായി സർക്കാർ പാഠം പഠിക്കണമെന്നും അതിനാൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരും വരെ അയ്യപ്പഭക്തര്‍ കാണിക്ക ബഹിഷ്‌കരിക്കണമെന്നും കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. ഉത്തരാഖണ്ഡ് ഗൗതീര്‍ഥ കപിലാശ്രമ മഠാധിപതിയാണ് സ്വാമി രാമചന്ദ്ര ഭാരതി. ദക്ഷിണകന്നഡ അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രത്തിലെ വരുമാനത്തിലാണ് സര്‍ക്കാറിന്റെ കണ്ണ്. അതുകൊണ്ടുതന്നെ നമ്മള്‍ അയ്യപ്പഭക്തര്‍ കേരളസര്‍ക്കാറിനെ ഒരു പാഠം പഠിപ്പിക്കണം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കഴിഞ്ഞവര്‍ഷം 9000 അയ്യപ്പഭക്തരെയാണ് കേരള സര്‍ക്കാര്‍ ജയിലിലടച്ചത്. കര്‍ണാടക ഉള്‍പ്പെടെ കേരളത്തിനുപുറത്തുള്ള അയ്യപ്പഭക്തര്‍ ഒരുരൂപപോലും കാണിക്കവഞ്ചിയില്‍ ഇടരുതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയില്‍ പോകാം, പ്രാര്‍ഥിക്കാം, അപ്പവും അരവണയും വാങ്ങാം. പക്ഷേ, സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്ന ഭണ്ഡാരത്തില്‍ പൈസ ഇടരുത്. -അദ്ദേഹം പറഞ്ഞു. പന്തളം രാജവംശത്തിലെ ശശികുമാരവര്‍മയുടെ സാന്നിധ്യത്തിലായിരുന്നു സ്വാമി രാമചന്ദ്ര ഭാരതിയുടെ പ്രസംഗം.
Post Your Comments