Latest NewsKeralaNews

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനം. ഹരിവരാസനം പാടി രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുന്‍പില്‍ നടക്കുന്ന ഗുരുതിയോടെ തീര്‍ത്ഥാടനത്തിന് സമാപനമാകും. നാളെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടര്‍ന്ന് രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

Read Also: കാനഡയിലെത്തിയ 20000 ത്തോളം വിദ്യാര്‍ത്ഥികള്‍ കോളേജുകളിലോ സര്‍വകലാശാലകളിലോ എത്തിയില്ലെന്ന് റിപ്പോര്‍ട്ട്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും
ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങള്‍ നടന്നു. ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീര്‍ത്ഥാടനകാലത്ത് ഉണ്ടായത്.
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തര്‍ക്കും സംതൃപ്തമായ ദര്‍ശനം നടത്താന്‍ കഴിഞ്ഞു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂര്‍ണ പിന്തുണ നല്‍കിയതിന്റെ ഫലമായാണ് മണ്ഡലകാലം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും മേല്‍ശാന്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button