സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫിനാൻസ് മാനേജറുടെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 2019 ജനുവരി ഒന്നിന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ ശമ്പളം 70,000 രൂപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫാ ഇന്ത്യയിൽ നിന്നുള്ള കോസ്റ്റ് അക്കൗണ്ടന്റ് ആണ് യോഗ്യത.
Also read : നഴ്സുമാർക്ക് എയിംസിൽ അവസരം : ഉടൻ അപേക്ഷിക്കാം
യോഗ്യത നേടിയ ശേഷം ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് ആറ് വർഷത്തെ തൊഴിൽ പരിചയം വേണം. അതിൽ നാല് വർഷം ഫിനാൻസ് വകുപ്പിലെ സീനിയർ മാനേജ്മെന്റ് പദവിയിലുള്ള തൊഴിൽ പരിചയം വേണം. നിശ്ചിത യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികൾ അവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ രണ്ടിന് മുമ്പ് തൊട്ടടുത്തുള്ള പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
Post Your Comments