സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). ശമ്പളം 39500-83000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം.
Also read : 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നീതി ആയോഗ്
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.
Post Your Comments