തൃശൂര്‍: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍.
Read Also: സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഫിനാന്‍സ് മാനേജര്‍ തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ വിഷ്ണുപ്രസാദ് ടി.യു (30 വയസ്സ്) ആണ് അറസ്റ്റിലായത്.
2022 നവംബര്‍ 1 മുതല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജരായി ജോലിചെയ്തുവരവേ സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിന്റെ GST / Income Tax/PE/ ESI / TDS എന്നിവ അടച്ചതിന്റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ഓഡിറ്റിംഗിന് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments