KeralaLatest NewsNews

ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ല; കരാറുകാരുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: മണ്ഡലകാലം അടുത്തിട്ടും ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ലേലം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെങ്കിൽ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി. നാളികേരം കേരാഫെഡും, നിലയ്ക്കല്‍ ടോള്‍ പിരിവ് ദേവസ്വം ബോര്‍ഡും ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

നിലവിൽ കരാറുകാരുടെ സമ്മര്‍ദത്തിന് ബോര്‍ഡോ സര്‍ക്കാരോ വഴങ്ങില്ല. അമ്പലപ്പുഴ പാല്‍ പായസത്തിന്റെ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ടിന്നിനുതാഴെ പേരിനൊപ്പം ഗോപാല കഷായം എന്ന പേര് കൂടി ചേര്‍ക്കുകയാണ് ചെയ്തതെന്നും പദ്മകുമാര്‍ പറഞ്ഞു.

ALSO READ: ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാനുള്ള നീക്കം; ദേവസ്വം ബോര്‍ഡ് ആവശ്യത്തില്‍ സുപ്രീംകോടതി നിലപാട് തേടി

ശബരിമലയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ മുതലെടുത്തുകൊണ്ട് കരാര്‍ തുക കുറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അങ്ങനെയൊരു അവസ്ഥ വരികയാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങൾ ഇടപെട്ട് ശബരിമല മണ്ഡലകാലം നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിന് തയാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button