
തിരുവനന്തപുരം: എ പത്മകുമാറിന്റെ പ്രതികരണം തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞു. അതെല്ലാം സംഘടനാപരമായി പരിശോധിക്കുമെന്നും ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകും. അതില്‍ ആര്‍ തെറ്റ് ചെയ്തു എന്നതിനല്ല പ്രാധാന്യം, സംസ്ഥാന സമിതിയിലെ നിയമനങ്ങള്‍ ബോധ്യപ്പെടാത്തവരെ പാര്‍ട്ടി ബോധ്യപ്പെടുത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കൂട്ടായ നേതൃത്വം ആണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടിയെ നവീകരിക്കുക എന്നത് ബ്രാഞ്ച് തലം മുതല്‍ നടന്ന കാര്യമാണ്. സംഘടനാപരമായ ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യും. അത് മാധ്യമങ്ങള്‍ പറയേണ്ടതില്ല. ഈര്‍ഷ്യയോടെ പെരുമാറിയാല്‍ മാധ്യമങ്ങളോട് അങ്ങനെ മാത്രമേ പെരുമാറാന്‍ പറ്റൂ. പക്ഷേ അത് ഞാന്‍ പരമാവധി കുറച്ചാണ് പറയുന്നത്. എത്രകാലം പ്രവര്‍ത്തിച്ചു എന്നുള്ളതല്ല കാര്യം. പഴയ നേതാക്കളും പുതിയവരും ചേര്‍ന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നത്. മെറിറ്റും മൂല്യവുമാണ് മാനദണ്ഡം. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തര്‍ക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവര്‍ക്ക് ബോധ്യപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments