തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നീതു ആശുപത്രി വിട്ടു. ഗൾഫിൽ വച്ചാണ് ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂര്‍വ രോഗം നീതുവിനെ ബാധിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുന്പായിരുന്നു വിധിയുടെ ക്രൂരത. ഏഴുമാസത്തോളം അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നഷ്ടപ്പെട്ടെന്നോർത്ത ജീവൻ തിരിച്ചു കിട്ടിയ നീതു ഒപ്പം നിന്നവർക്കെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതത്തിലേക്ക്.
ഓർമകൾ തിരിച്ചുപിടിക്കുന്നതേയുള്ളൂ, പതുക്കെപ്പതുക്കെ മിണ്ടാറായതേയുള്ളൂ. എങ്കിലും നിറഞ്ഞു ചിരിക്കുന്നു നീതു. കൈകൂപ്പി നന്ദി പറയുന്നു. ഇപ്പോൾ ഒത്തിരി ഭേദമുണ്ട് എന്ന് പറയുന്നു. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു രോഗബാധിതയായി നാല് മാസം നീതു ജീവൻ നിലനിർത്തിയത്.
ALSO READ: എവറസ്റ്റിൽ മഞ്ഞുരുകുമ്പോൾ വെളിപ്പെടുന്നത് നൂറുകണക്കിന് മൃതദേഹങ്ങളും, ടൺ കണക്കിന് മാലിന്യങ്ങളും
അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. ചലനശേഷി തിരിച്ചുകിട്ടാൻ ഇനിയും നാളുകൾ എടുക്കും. ഓർമ്മയും പതിയെ തിരിച്ചുപിടിക്കുകയാണ് നീതു.
Post Your Comments