ErnakulamKeralaNattuvarthaLatest NewsNews

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി ബൈ​ക്കു​മാ​യി മു​ങ്ങി: പ്രതി അറസ്റ്റിൽ

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ത​മ്മ​നം എ​കെ​ജി ന​ഗ​ര്‍ പു​ളി​ക്ക​ല്‍ വി​ഷ്ണു(25)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ ശേ​ഷം പ​രി​ക്കേ​റ്റ​യാ​ളു​ടെ ബൈ​ക്കു​മാ​യി മു​ങ്ങി​യ പ്ര​തി​ പൊലീ​സ് പി​ടി​യിൽ. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ത​മ്മ​നം എ​കെ​ജി ന​ഗ​ര്‍ പു​ളി​ക്ക​ല്‍ വി​ഷ്ണു(25)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടിയത് സ്ഫോടക വസ്തുവിൽ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

ക​ഴി​ഞ്ഞ 24-ന് ​പു​ല​ര്‍​ച്ചെ 3.30-നാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ല്‍ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വാ​വ് ത​മ്മ​ന​ത്ത് വ​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ബൈ​ക്ക് കാ​ലി​ല്‍ വീ​ണ​തു​കൊ​ണ്ട് എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വി​നെ അ​തു​വ​ഴി വ​ന്ന പ്ര​തി എ​ഴു​ന്നേ​ല്‍​പ്പി​ച്ച് അ​തേ ബൈ​ക്കി​ല്‍ ത​ന്നെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന്, ഡോ​ക്ട​റെ കാ​ണു​ന്ന സ​മ​യ​ത്ത് പ്ര​തി ബൈ​ക്കു​മാ​യി കടന്ന് കളയുകയായിരുന്നു.

സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പിടിയിലാ​യ​ത്. സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്തി​ലു​ള​ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button