ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വസതിയിൽ നിന്നും രാഹുൽ ഗാന്ധി പടിയിറങ്ങിയത്. ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈനിൽ നിന്നാണ് രാഹുൽ ഗാന്ധി ഒഴിഞ്ഞത്.
Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ! നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്
അയോഗ്യത നേരിട്ട സാഹചര്യത്തിൽ വസതി ഒഴിയണമെന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിന് നൽകിയിരുന്ന നിർദ്ദേശം. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് രാഹുൽ താൽക്കാലികമായി മാറുന്നത്. ജനങ്ങളോട് നന്ദിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണ്. സത്യം പറഞ്ഞതിനുള്ള വിലയാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഈ വീട് ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്. അത് തിരിച്ചെടുത്തു. അപേക്ഷ നൽകി ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല. ഉന്നയിച്ച വിഷയങ്ങൾ ഇനിയും ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
അയോഗ്യനായ സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നായിരുന്നു ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്.
Post Your Comments