കോയമ്പത്തൂർ : സോളാർ അഴിമതി കേസുമായി ബന്ധപെട്ടു സരിതാ നായർക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും, ബിജു രാധാകൃഷ്ണനും മൂന്നു വർഷം തടവും 10000 രൂപ പിഴയുമാണ് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ചത്. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരിൽ കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ അഴിമതിയാണ് സോളാര്‍. സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതും വൻ വിവാദങ്ങൾക്ക് കാരണമായി. മുഖ്യമന്ത്രിക്ക് കോഴ നൽകിയെന്ന് സരിത സോളാർ കമ്മീഷന് മുന്നിൽ മൊഴി നൽകിയിരുന്നു. 2013 ജൂൺ മൂന്നിനാണ് സരിത നായർ അറസ്റ്റിലായത്.
Post Your Comments