Latest NewsNewsIndia

തെരഞ്ഞെടുപ്പ് റദ്ദാക്കണം; രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിധി ഇങ്ങനെ

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ എംപി മാരായ രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തളളി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

എറണാകുളത്തും വയനാട്ടിലും സ്ഥാനാര്‍ഥിയാകാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളിയത് തെറ്റായ കീഴ്‌വഴക്കത്തിലൂടെയെന്നായിരുന്നു സരിതയുടെ ആരോപണം. തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും ഇലക്ഷന്‍ നടത്തണമെന്നായിരുന്നു സരിതയുടെ ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയില്‍ സരിതാ നായരുടെ പത്രിക സ്വീകരിച്ചിരുന്നു.

ALSO READ: സരിതാ നായര്‍ക്കെതിരെയുണ്ടായ ആക്രമണം: അക്രമികള്‍ എത്തിയത് യു.പി രജിസ്‌ട്രേഷന്‍ വാഹനത്തില്‍

എറണാകുളത്തും വയനാട്ടിലും സരിത എസ് നായരുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയെങ്കിലും അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിച്ചിരുന്നു. എന്നാല്‍ ഏറെ കൗതുകമുണര്‍ത്തുന്ന ഫലമായിരുന്നു സരിതയെ കാത്തിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നേരിട്ട് ഏറ്റുമുട്ടിയ അമേഠിയില്‍ പോസ്റ്റല്‍ വോട്ടുകളടക്കം സരിത നേടിയിരുന്നു. അമേഠിയില്‍
രാഹുല്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മണ്ഡലത്തില്‍ സരിതയ്ക്ക് കെട്ടിവച്ച കാശടക്കം നഷ്ടമായിരുന്നു.

ആകെയുള്ള 28 സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ മാത്രമാണ് പോസ്റ്റല്‍ വോട്ട് നേടിയത്. സ്മൃതിക്ക് 916 ഉം രാഹുലിന് 527 ഉം നോട്ടയ്ക്ക് 9 ഉം പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്. നോട്ടയാണ് പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഇക്കാര്യത്തില്‍ എട്ടാം സ്ഥാനത്താണ് സരിത എത്തിയത്. 569 വോട്ടുകളാണ് അമേഠിയില്‍ സരിത സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button