ദുബായ്: ദീപാവലി ആഘോഷ പരിപാടിക്കിടെ ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് ദുബായ് പോലീസിന്റെ ബാന്‍ഡ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ദുബായ് പോലീസ് ഇന്ത്യന്‍ ദേശീയഗാനം അവതരിപ്പിച്ചത്. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഒക്ടോബര്‍ 24നാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ആരംഭിച്ചത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വ്യാഴാഴ്ച നടന്ന പരിപാടിയില്‍ യുഎഇയുടെ ഇഷി ബിലാഡി – ലോംഗ് ലൈവ് മൈ കണ്‍ട്രി എന്ന ഗാനവും ഉദ്യോഗസ്ഥര്‍ ആലപിച്ചു.
https://twitter.com/SwamiGeetika/status/1187539307520647169?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1187539307520647169&ref_url=https%3A%2F%2Fwww.khaleejtimes.com%2Fuae%2Fdubai%2Fvideo-dubai-police-play-indian-national-anthem-during-diwali-celebrations–
ALSO READ : പതിവ് പോലെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജമ്മു കശ്മീരില്‍
ദുബായ് ടൂറിസത്തിന്റെ ഭാഗമായ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡിഎഫ്ആര്‍ഇ) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ദുബായ് പോലീസിന്റെ ഈ പെര്‍ഫോമന്‍സ് കാണികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. മെഗാ ദീപാവലി ആഘോഷവേളയില്‍ ദുബായ് പോലീസ് ബാന്‍ഡ് ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു. ഇന്ത്യന്‍ സംസ്‌കാരം ലോകമെമ്പാടും എങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നത് അതിശയകരമാണ്. ദുബായില്‍ താമസക്കാരിയായ ഗീതിക സ്വാമി പറയുന്നു.
Post Your Comments