ന്യൂഡൽഹി: സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ദീപാവലി പാവപ്പെട്ടവര്‍ക്കൊപ്പെം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. അതിർത്തികളിലൂടെ നുഴഞ്ഞുകയറി ഭാരതത്തെ ഇരുട്ടിലാക്കാനൊരുങ്ങിയ അസുരന്മാരെ ചാമ്പലാക്കാൻ കണ്ണിമവെട്ടാതെ ഈ നാടിന്റെ സുരക്ഷയൊരുക്കുന്ന ജവാന്മാരോട് ഒരു ദിവസം ചിലവഴിയ്ക്കാൻ, പ്രധാനമന്ത്രി തന്നെ ആ ദിവസം മാറ്റിവയ്ക്കാൻ തീരുമാനിച്ചപ്പോഴാണ് ഒരു പുതിയ ദീപാവലി ഭാരതത്തിൽ തുടങ്ങിയത്.
കുഴല്‍ക്കിണറിലകപ്പെട്ട രണ്ട് വയസ്സുകാരന്‍ സുജിത്തിനെ രക്ഷിക്കാന്‍ തുണിസഞ്ചി തുന്നി അമ്മ
തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. അതെ സമയം പ്രധാനമന്ത്രി എന്തു കൊണ്ട് കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദിച്ചു. സര്‍ക്കാര്‍ ചൂഷണം അവസാനിപ്പിക്കണം. കര്‍ഷകന്റെ കഠിനാധ്വാനത്തിന് യഥാര്‍ത്ഥ മൂല്യം ലഭിക്കണമെന്നും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Post Your Comments