ഡല്‍ഹി; തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ഹരിയാന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കനത്ത പ്രക്ഷോഭത്തിൽ. ഹരിയാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേതൃത്വത്തിലുള്ള വലിയ ഒരു വിഭാഗമാണ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.
ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് അനുയായികളുമായി ദേശീയ നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കാന്‍ അശോക് തന്‍വാര്‍ എത്തിയത്.ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ് റോബോര്‍ട്ട് വദ്രക്ക് വേണ്ടി സീറ്റ് വിറ്റുവെന്ന ഗുരുതര ആരോപണമാണ് അശോക് തന്‍വാര്‍ ഉന്നയിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സുതാര്യതയില്ലെന്നും സ്വന്തക്കാര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുന്നതെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് അഞ്ച് കോടി രൂപക്കാണെന്നും തന്‍വാര്‍ ആരോപിച്ചു.ബിജെപിയല്ല കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളി. ബിജെപി തന്നെ ക്ഷണിച്ചെങ്കിലും താന്‍ ഒരിക്കലും അവരുടെ പാളയത്തില്‍ പോകില്ലെന്നും തന്‍വാര്‍ പറഞ്ഞു.
Post Your Comments