കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളിൽ നിന്ന് ബംഗാളിനെ രക്ഷിക്കണമെന്ന് പാർട്ടി വിട്ട എംഎൽഎ. രാജ്യവും രാജ്യത്തിന്റെ താത്പര്യങ്ങളും എന്റെയും പാര്‍ട്ടിയുടെയും താത്പര്യങ്ങളേക്കാള്‍ ഒരുപാട് വലുതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലാണ് ഇന്ത്യ പുതിയ ഉയരങ്ങള്‍ സ്വന്തമാക്കിയതെന്ന് ദത്ത പറഞ്ഞു. ദത്തയുടെ വരവോടെ ബി.ജെ.പിയിലേക്ക് എത്തിയ തൃണമൂല്‍ എം.എല്‍.എമാരുടെ എണ്ണം എട്ടായി.
അതിനിടെ കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും രണ്ട് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടിരുന്നു.അതേസമയം, ആരൊക്കെ എതിര്‍ത്താലും പശ്ചിമ ബംഗാളിലും ദേശീയ പൗരത്വം രജിസ്റ്റര്‍ നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നടക്കമുള്ള നുഴഞ്ഞുകയറ്റക്കാരെ തൂക്കി പുറത്തെറിയുമെന്നും കൊല്‍ക്കത്തില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. തന്റെ വോട്ടര്‍ അടിത്തറ വിപുലീകരിക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിലനിര്‍ത്താനാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമം.
സിപിഎം ഭരിച്ചിരുന്നപ്പോള്‍ അവരുടെ വോട്ട് ബാങ്ക് നുഴഞ്ഞുകയറ്റക്കാര്‍ ആയതിനാല്‍ അന്നു അവരെ പുറത്താക്കണമെന്ന് ശക്തിയുക്തം വാദിച്ച ആളാണ് മമത. ഇപ്പോള്‍ അവരുടെ വോട്ട് ബാങ്ക് ആയി മാറിയപ്പോള്‍ അവരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. തൃണമൂല്‍ നേതാവിനു തന്റെ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനാകും പ്രഥമസ്ഥാനം എന്നാല്‍ ബിജെപിക്ക് അങ്ങനെ അല്ല എന്നും ഷാ കൂട്ടിച്ചേർത്തു. ബിദ്ധനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറായ ദത്തയ്ക്ക് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ദിലിപ് ഘോഷാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വെച്ച് പാര്‍ട്ടി പതാക കൈമാറിയത്.
Post Your Comments