ന്യൂഡൽഹി: വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടപടി. സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യം വിട്ടെന്ന കേസാണ് (എഫ്ഇഒഎ) ഇയാൾക്കെതിരെ ചുമത്തുകയെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ALSO READ: കാമുകിയുടെ കഴുത്തിൽ ഉടൻ താലി കെട്ടണമെന്ന് ആവശ്യം; ഹോട്ടൽ മുറിയിൽ വെച്ച് കാമുകൻ ചെയ്‌തത്
നിലവില്‍ മലേഷ്യയിലാണ് ഇയാള്‍. കള്ളപ്പണ ഇടപാട് കേസില്‍ മലേഷ്യയിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 2016ല്‍ മലേഷ്യയിലേക്ക് കടന്ന ഇയാള്‍ക്ക് സ്ഥിരം പൗരത്വം ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സക്കീര്‍ നായിക്കിനെതിരെ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല. മുംബൈ കള്ളപ്പണ നിരോധന കോടതിയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 190 കോടിയുടെ സ്വത്തുക്കള്‍ നിയമ വിരുദ്ധമായി കൈവശം വെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. അതേസമയം തനിക്കെതിരെ നിഷ്പക്ഷമായ വിചാരണ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് സക്കീര്‍ നായിക്ക് ഇന്ത്യയിലേക്ക് മടങ്ങി വരുന്നില്ലെന്ന് അറിയിച്ചത്.
Post Your Comments