Latest NewsIndiaNews

കാമുകിയുടെ കഴുത്തിൽ ഉടൻ താലി കെട്ടണമെന്ന് ആവശ്യം; ഹോട്ടൽ മുറിയിൽ വെച്ച് കാമുകൻ ചെയ്‌തത്‌

ജയ്പൂര്‍: കാമുകി ഉടൻ വിവാഹം വേണ്ടെന്ന തീരുമാനം എടുത്തതിനാൽ ഹോട്ടൽ മുറിയിൽ വെച്ച് കാമുകൻ ആത്മഹത്യ ചെയ്‌തു.

ALSO READ: ഐപിഎൽ ഫ്രാഞ്ചസികൾക്കെതിരെ പുതിയ ആരോപണവുമായി മുൻ പാക്ക് താരം

വിവാഹം ഉടനെ നടത്തണമെന്ന കാമുകന്റെ ആവശ്യം കാമുകി നിരസിച്ചതാണ് ജീവനൊടുക്കാന്‍ കാരണമായത്. 18കാരന്‍ ആണ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയത്.

വിവാഹത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്ന യുവാവും പെണ്‍കുട്ടിയും ഹോട്ടല്‍ മുറിയില്‍ വെച്ച്‌ തമ്മില്‍ വഴക്കിട്ടു. വളരെ പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് പറഞ്ഞ നിമിഷം പഠിക്കണമെന്ന് യുവതി തറപ്പിച്ചു പറയുകയായിരുന്നു. വിവാഹം അതു കഴിഞ്ഞാകാമെന്ന് യുവതി പറയുകയും ചെയ്തു. ഈ നിലപാടാണ് കാമുകനെ ചൊടിപ്പിച്ചത്.

ALSO READ: ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് റഗുലര്‍ ഹെല്‍ത്ത് കെയര്‍

വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും പെണ്‍കുട്ടി ബാത്ത് റൂമില്‍ പോയ സമയത്ത് യുവാവ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button