ന്യൂയോര്‍ക്ക്: മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്‍മവാര്‍ഷികത്തിന് യുഎന്‍ ആസ്ഥാനത്ത് തലയുയർത്തി ഭാരതം. യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ നിര്‍മ്മിച്ച സോളാര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും.
ALSO READ: ലാവ്‌ലിന്‍ അഴിമതി കേസ്: ഒഴിവായെങ്കിലും പിണറായി സുരക്ഷിതനോ? ഉടൻ സുപ്രീം കോടതി പരിഗണിച്ചേക്കും
ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് സെപ്റ്റംബര്‍ 24 ന് നടക്കുന്ന പ്രത്യേക പരിപാടിയില്‍ മോദി യുഎന്‍ ആസ്ഥാനത്തെ സോളാര്‍ പാര്‍ക്കും ‘ഗാന്ധി പീസ് ഗാര്‍ഡനും’ ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ അവസരത്തില്‍, പ്രത്യേക തപാല്‍സ്റ്റാമ്പും യുഎന്‍ പുറത്തിറക്കുന്നുണ്ട്. 50 കിലോവാട്ട് ഗാന്ധി സോളാര്‍ പാര്‍ക്കാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത ആഴ്ച യുഎന്‍ സന്ദര്‍ശന സമയത്തായിരിക്കും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക.
ALSO READ: സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല; പുതിയ അഴിമതി ആരോപണം പുറത്ത്
193 യുഎന്‍ അംഗരാജ്യത്തിനും ഒരു പാനല്‍ വീതം എന്ന ആശയത്തോടെയാണ് സോളാര്‍ പാര്‍ക്ക് നടപ്പിലാക്കിയത്. യുഎന്‍ ആസ്ഥാനത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കാനായി ഇന്ത്യ ഒരു ദശലക്ഷം ഡോളര്‍ ആണ് സംഭാവനയായി നല്‍കിയിട്ടുള്ളത്.
Post Your Comments