KeralaLatest NewsNews

പാലാ ഉപതെരഞ്ഞടുപ്പ്; ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഇരുമുന്നണികളും ഒളിച്ചോടുന്നുവെന്ന് കെ. സുരേന്ദ്രന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ ഇരുമുന്നണികള്‍ക്കും ആകുന്നില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലായില്‍
നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.

ALSO READ:പാലാരിവട്ടം പാലം പൊളിച്ച് പണിയും : മേൽനോട്ട ചുമതല ഇ ശ്രീധരനെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും മാറി മാറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് അതുകൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ രണ്ട് മുന്നണികളും ഇതുപോലെ പ്രതിസന്ധിയിലായ ഒരു തെരഞ്ഞെടുപ്പും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫിനകത്തും യുഡിഎഫിനകത്തും ആഭ്യന്തര സംഘര്‍ഷങ്ങളാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇരുമുന്നണികള്‍ക്കും ജനവിശ്വാസം നഷ്ടമായിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി പാലായെ പ്രതിനിധീകരിക്കുന്ന യുഡിഎഫിന് യഥാര്‍ത്ഥത്തില്‍ സ്ഥാനാര്‍ത്ഥി തന്നെയില്ല. സ്വന്തം സ്ഥാനാര്‍ത്ഥി ഏതാണെന്നത് മാത്രമല്ല, ചിഹ്നം പോലും ലഭിക്കാതിരിക്കുന്ന സങ്കടകരമായ സ്ഥിതിയിലാണ് യുഡിഎഫ് ഇന്നുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ദാര്‍ഷ്ട്യത്തിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രാഹപരമായ നടപടികള്‍ക്കെതിരെയും യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കേണ്ട യുഡിഎഫ് മുന്നണി പൂര്‍ണമായിട്ടും അതില്‍ പരാജപ്പെട്ടിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും എന്ന ആശ്വാസത്തിലാണ് എല്‍ഡിഎഫ്. മാണി സി. കാപ്പനോടും എന്‍സിപി നേതാക്കളോടും മുഖ്യമന്ത്രിയെ പ്രചാരണത്തിനിറക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി അത്രമാത്രം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നുവെന്നും അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ALSO READ:കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന കപട ഭാഷാ സ്നേഹികളോട് ജിതിന്‍ ജേക്കബിന് പറയാനുള്ളത്

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ പോലും സര്‍ക്കാര്‍ കയ്യേറ്റ മാഫിയകളെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മരടില്‍ അനധികൃമായി ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കിയ മാഫിയാ സംഘത്തിന് സംസ്ഥാന ഗവണ്‍മെന്റിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഇടം കൊടുത്തിരിക്കുകയാണെന്നും പിന്നെങ്ങനെയാണ് അവര്‍ക്ക് നിലപാടെടുക്കാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ലെന്നും കവളപാറയില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കാന്‍ പോലും കഴിയാത്തത് സര്‍ക്കാരിന്റെ ഭരണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:ഒരുപാട് നാളത്തെ സ്വ്‌നമായിരുന്ന വീടിന്റെ പാല് കാച്ചല്‍ ദിനത്തില്‍ ഗൃഹനാഥനായ യുവാവിന് ദാരുണ മരണം : ഭര്‍ത്താവിന്റെ മരണം അറിയാതെ ഭാര്യ പാല്‍ കാച്ചി

shortlink

Related Articles

Post Your Comments

Related Articles


Back to top button