Latest NewsKeralaNews

പാലാരിവട്ടം പാലം പൊളിച്ച് പണിയും : മേൽനോട്ട ചുമതല ഇ ശ്രീധരനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഗതാഗതം ആരംഭിച്ച് 3 വര്‍ഷത്തിനകം തകരാർ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്നു  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശ്രീധരനായിരുക്കും പുതുക്കിപണിയുന്നതിന്റെ മേല്‍നോട്ട ചുമതല. ഒക്ടോബര്‍ ആദ്യം പണി തുടങ്ങി ഒരു വർഷംകൊണ്ട് പാലം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : പി.എസ്.സി പരീക്ഷ മലയാളത്തിലാക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനമിങ്ങനെ

പാലം പുനഃരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കുമെന്നു ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പാലത്തിനു ബലക്ഷയും ഉണ്ടെന്നും പുനഃരുദ്ധാരണമോ, ശക്തിപ്പെടുത്തലോ സ്ഥായിയായ പരിഹാരമല്ലെന്നുമായിരുന്നു ഇ.ശ്രീധരന്റെ അഭിപ്രായം. പാലം പുതുക്കി പണിയണമെന്ന ഇ.ശ്രീധരന്റെ നിര്‍ദേശം അംഗീകരിച്ചു. നല്ല സാങ്കേതിക മികവുള്ള ഏജന്‍സിയെ പാലം പുതുക്കി പണിയാന്‍ ചുമതലപ്പെടുത്തുമെന്നും സമയബന്ധിതമായി പുതുക്കിപണിയാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ചെന്നൈ ഐഐടി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയത്. ചെന്നൈ ഐഐടിയിലെ വിദഗ്ധരും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button