Latest NewsKeralaNews

ഒരുപാട് നാളത്തെ സ്വ്‌നമായിരുന്ന വീടിന്റെ പാല് കാച്ചല്‍ ദിനത്തില്‍ ഗൃഹനാഥനായ യുവാവിന് ദാരുണ മരണം : ഭര്‍ത്താവിന്റെ മരണം അറിയാതെ ഭാര്യ പാല്‍ കാച്ചി

ഹരിപ്പാട്: ഒരു വീടുണ്ടാക്കുകയെന്നത് ദീര്‍ഘനാളത്തെ അജിയുടെ സ്വപ്‌നമായിരുന്നു. എന്നാല്‍ ആ വീടിന്റെ പാല്‍കാച്ചല്‍ ദിനത്തില്‍ അജിയെതേടിയെത്തിയത് മരണമായിരുന്നു. വീടിന്റെ വാസ്തുബലി ദിവസം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥന്‍ തോട്ടില്‍ വീണ് മരിച്ചു. ദുരന്ത വിവരം മറച്ചുവച്ച് വിതുമ്പലടക്കിനിന്ന ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ സ്വപ്നവീടിന് ഗൃഹനാഥ പാലുകാച്ചി.

Read Also : കോഴിയിറച്ചി വാങ്ങുന്നവർക്ക് സമ്മാന വാഗ്ദാനം : ഓണത്തിന് ശേഷവും ഓഫറുകൾ തുടർന്ന് വ്യാപാരികൾ
.
മഹാദേവികാട് മുക്കേല്‍ മുരളിയുടെ മകന്‍ അജി (കുട്ടന്‍- 31) ആണ് ദുരന്തനായകനായത്. ഇന്നലെയായിരുന്നു പാലുകാച്ചല്‍ നിശ്ചയിച്ചിരുന്നത്. രാവിലെ 6.30 ഓടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സൈക്കിളില്‍ വരുന്നതിനിടെ വീടിന് സമീപത്തെ തോട്ടില്‍ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. തോട്ടില്‍ സൈക്കിള്‍ കിടക്കുന്നതു കൊണ്ട് കണ്ട സ്ത്രീകള്‍ വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ സൈക്കിള്‍ ഉയര്‍ത്തിയപ്പോഴാണ് അജിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ മരിച്ചു.

പാലുകാച്ചല്‍ മുഹൂര്‍ത്തമായിട്ടും അജിയെ കാണാതിരുന്നതിനാല്‍ ഭാര്യ സുബിത ഇക്കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്തം തെറ്റിക്കേണ്ടെന്നു പറഞ്ഞ് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനാലാണ് സുബിത ചടങ്ങിന് തയ്യാറായത്. ഇതിനു ശേഷമാണ് അജിക്ക് ചെറിയൊരു അപകടം പറ്റിയെന്നു മാത്രം ബന്ധുക്കള്‍ അറിയിച്ചത്. രാത്രി വൈകിയാണ് സുബിത മരണവിവരം അറിഞ്ഞത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button