Latest NewsIndiaNews

ഏഴുവയസുകാരന്റെ കണ്‍മുന്‍പില്‍ മാതാപിതാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവമിങ്ങനെ

ഗുഡ്ഗാവ്: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഏഴു വയസുകാരന്റെ മുന്നിലിട്ട് മാതാപിതാക്കളെ കുത്തിക്കൊന്നു. വ്യാഴാഴ്ച ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 31കാരനായ വിക്രം സിംഗും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. ഇരുവരും മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിക്രമിന്റെ സുഹൃത്തായ അഭിനവാണ് അറസ്റ്റിലായത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ALSO READ: കൈയ്യടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുത്; പുതുക്കിയ ഗതാഗത നിയമത്തിൽ നിലപാട് വ്യക്തമാക്കി വി മുരളീധരൻ

വിദേശത്ത് ജോലി തേടുന്നതിനുവേണ്ടി അഭിനവില്‍ നിന്ന് 1.5 ലക്ഷം രൂപ വിക്രം വാങ്ങിയിരുന്നു. എന്നാല്‍ ജോലി ശരിയായില്ല. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാക്കുതര്‍ക്കത്തിനിടെ ക്ഷുഭിതനായ അഭിനവ് കത്തിയെടുത്ത് വിക്രമിനെ കുത്തി. ഇത് തടയാനെത്തിയ ഭാര്യയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. വാക്കുതര്‍ക്കമുണ്ടാകുന്നതിനുമുമ്പ് അഭിനവും വിക്രമും മദ്യപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ALSO READ : യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് ഭര്‍ത്താവിനെ മാത്രമല്ല, ഒരു കുടുംബത്തെ ഒന്നാകെ; നടുക്കുന്ന ആ ദിനം ഓര്‍ത്തെടുത്ത് ഐഎഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button