Latest NewsNewsIndia

യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് ഭര്‍ത്താവിനെ മാത്രമല്ല, ഒരു കുടുംബത്തെ ഒന്നാകെ; നടുക്കുന്ന ആ ദിനം ഓര്‍ത്തെടുത്ത് ഐഎഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യ

ശ്രീനഗര്‍: യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് തന്റെ ഭര്‍ത്താവിനെ മാത്രമല്ലെന്നും ഒരു കുടുംബത്തെ ഒന്നാകെയാണെന്നും കൊല്ലപ്പെട്ട സ്‌ക്വാന്‍ഡ്രന്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ ശാലിന് ഖന്ന. തങ്ങളുടെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കുകയാണ് അയാള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. യാസിന്‍ മാലിക്കിനെ ബുധനാഴ്ച ടാഡ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തന്റെ അറുപത്തെട്ടാമത്തെ വയസ്സില്‍ മുപ്പതുകൊല്ലം മുന്‍പുള്ള നടുക്കുന്ന ആ ദിനം അവര്‍ ഓര്‍ത്തെടുത്തു.

ഭര്‍ത്താവിന്റെ കൊലപാതകികള്‍ മുപ്പതുകൊല്ലങ്ങള്‍ക്ക് ശേഷം നിയമത്തിനു മുന്നിലെത്തിയതിനോടാണ് ശാലിനി ഖന്ന പ്രതികരിച്ചത്. ഇത്രയും കാലം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ അന്ന് ജന്മാനാടിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ രക്തസാക്ഷിത്വത്തിന് അല്‍പ്പമെങ്കിലും അര്‍ത്ഥമുണ്ടായി എന്ന് കരുതുകയാണവര്‍.
യാസിന്‍ മാലിക് എന്റെ ഭര്‍ത്താവിനെ മാത്രമല്ല കൊന്നത്. ഭര്‍ത്താവിന്റെ മാതാപിതാക്കളെയും എന്റെ അമ്മയെയും കൊന്നു. എന്റെ രണ്ട് കുട്ടികള്‍ക്കും അവരുടെ ബാല്യം നഷ്ടപ്പെട്ടു. ഞങ്ങളുടെ സന്തോഷം ഒരു നിമിഷത്തിനുള്ളില്‍ ഇല്ലാതായി. ആ തീവ്രവാദി ഞങ്ങളുടെ ലോകത്തെ ഒരു നിമിഷം കൊണ്ട് മാറ്റിമറിച്ചു. ശാലിനി ഖന്ന പറഞ്ഞു.

ALSO READ: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ; കാരണം ഞെട്ടിക്കുന്നത്

1990 ജനുവരി 25ാം തീയതിയാണ് സ്‌ക്വാഡ്രന്‍ ലീഡര്‍ രവി ഖന്നയേയും കൂടെയുണ്ടായിരുന്ന നാല് സൈനികോദ്യോഗസ്ഥരേയും യാസിന്‍ മാലിക് വെടിവെച്ച് കൊലപ്പെടുത്തിയത്. വഴിചോദിച്ചാണ് രവി ഖന്നയേയും കൂട്ടരേയും യാസിന്‍ മാലിക് കാറിനരികിലേക്ക് വിളിച്ചത്. വഴി പറഞ്ഞുകൊടുക്കവേ പൊടുന്നനേ രവി ഖന്നയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. നാലു സൈനിക ഉദ്യോഗസ്ഥരാണ് അന്ന് വീരമൃത്യു വരിച്ചത്.

സ്‌ക്വാന്‍ഡ്രന്‍ ലീഡര്‍ രവി ഖന്നയും ശാലിനി ഖന്നയും താമസിച്ചിരുന്ന വീടിന് സമീപത്തുവെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശബ്ദം കേട്ട് ഇറങ്ങിവന്ന ശാലിനി ഖന്ന ജീവനറ്റു കിടക്കുന്ന തന്റെ ഭര്‍ത്താവിനെയാണ് കണ്ടത്. ഒരു ഓഫീസറുടെ ഗതിയിതാണെങ്കില്‍ നമ്മുടെ അതിര്‍ത്തിയിലെ ജവാന്മാരുടെ അവസ്ഥയെന്താണ് എന്നോര്‍ത്ത് സങ്കടം തോന്നിയെന്നും ശാലിനി ഖന്ന പറയുന്നു. സ്‌ക്വാന്‍ഡ്രന്‍ ലീഡര്‍ രവി ഖന്നയുടെ കൂടെയുണ്ടായിരുന്ന ഫ്ലൈറ്റ് ലഫ്റ്റനന്റ് ബി ആര്‍ ശര്‍മ്മ ഉള്‍പ്പെടെ അനേകം ദൃക്ഷാക്ഷികള്‍ യാസിന്‍ മാലികിനെ നേരിട്ട് കണ്ടിരുന്നെങ്കിലും കേസ് പല കാരണങ്ങളാല്‍ നീളുകയായിരുന്നു.

ALSO READ: ഒരു സുഗതന്‍ പോയതുകൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല; വെള്ളാപ്പള്ളി നടേശൻ

കൊലപാതകത്തിന് ശേഷം 1990കളുടെ പകുതിയിലാണ് ഭീകരവാദിയായിരുന്ന യാസിന്‍ മാലിക് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കാശ്മീരിലെ ഭീകരവാദത്തിന് മറ പിടിയ്ക്കാനായി പാലസ്തീന്‍ മാതൃകയില്‍ യാസിന്‍ മാലിക് തുടങ്ങിയ പ്രസ്ഥാനമാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫണ്ട്. അതോടെ സാംസ്‌കാരികനായകക്കുപ്പായമിട്ടു നടന്ന പല ഇടതു ലിബറലുകളുടെയുമുള്‍പ്പെടെ അടുത്തയാളായി യാസിന്‍ മാലിക്. പാകിസ്ഥാനില്‍ നിന്ന് പണം കടത്തി ഭീകരവാദത്തിനായി പല രീതിയില്‍ നല്‍കുകയായിരുന്നു യാസിന്‍ മാലിക്കിന്റെ യഥാര്‍ത്ഥ ജോലി.

2006 ഫെബ്രുവരി 17നു അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യാസിന്‍ മാലികിനോട് ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരെ അപമാനിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയതെന്നും ശാലിനി ഖന്ന പറയുന്നു.

ALSO READ: ചൂട് കാപ്പി കാരണം വിമാനത്തിന് അടിയന്തര ലാന്‍ഡിങ്‌; സംഭവമിങ്ങനെ

ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് യാസിന്‍ മാലിക്. ഭീകരവാദത്തിനു വേണ്ടി കള്ളപ്പണ ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റിന്റെ കേസും ഒപ്പം രവി ഖന്നയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസും യാസിന്‍ മാലികിനെതിരെ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button