ന്യൂ ഡൽഹി: പെണ്‍സുഹൃത്തിനെ 24 കാരന്‍ തൊണ്ടകീറി കൊലപ്പെടുത്തി. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട 42 വയസ്സുകാരിയെയാണ് യുവാവ് കൊല്ലപ്പെടുത്തിയത്. പ്രതിയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ യുവതി ആഗ്രഹിച്ചിരുന്നു. ഇതാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:കൊവിഡിന് ശേഷം നാശം വിതച്ച് പ്രളയം, ഇന്റര്‍നെറ്റും വൈദ്യുതിയും നിലച്ചു : നിരവധി പേരെ കാണാനില്ല
യുവതിയുടെ 17 വയസ്സുള്ള മകള്‍ ബന്ധുവിനെ കാണാന്‍ പുറത്തുപോയ സമയത്താണ് പ്രതി ഇവരുടെ വീട്ടില്‍ എത്തി കൊല നടത്തിയത്. ജൂണ്‍ 10 നാണ് യുവതി കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. . വൈകീട്ട് തിരിച്ചെത്തിയ മകള്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്.
ജൂലൈ 12 ന് പൊലീസ് കേസിലെ പ്രതിയായ കൃഷ്ണയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താനാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നും താനുമായുള്ള ബന്ധം ഉപേക്ഷിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. നാടിനെ നടുക്കിയ ഈ ക്രൂരകൃത്യത്തിൽ നടുങ്ങിയിരിക്കുകയാണ് യുവതിയുടെ കുട്ടിയും നാട്ടുകാരും.
Post Your Comments