തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കൂടുതലാണെന്ന കാരണത്താല്‍ നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുകയുള്ളു. താല്‍ക്കാലിക കൈയടിക്ക് വേണ്ടിയും വോട്ടിന് വേണ്ടിയും നല്ല നിയമങ്ങള്‍ മാറ്റരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വി. മുരളീധരന്‍
ശബരിമലയെ തകര്‍ക്കാനുണ്ടാക്കിയ സര്‍ക്കാരിന്റെ കൃത്രിമ സംവിധാനമാണ് നവോത്ഥാനമുല്യ സംരക്ഷണസമിതി. ഇത് പൊളിയുക സ്വാഭാവികമാണ്. ഹൈന്ദവ ഐക്യത്തിനായി സംസ്ഥാന സര്‍ക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.അതേസമയം ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക പകുതിയോളം കുറയ്ക്കാന്‍ കേരള സര്‍ക്കാർ ആലോചനയിലാണ്.
Post Your Comments