കുവൈത്ത് സിറ്റി: ഹലാലല്ലാത്ത ചേരുവകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ വകുപ്പു നടത്തിയ പരിശോധനയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്നിക്കേഴ്സ്, മാര്‍സ്, ബോണ്ടി, മില്കീവേ തുടങ്ങിയ ചോക്ലറ്റ് ബാറുകള്‍ നിരോധിക്കാന്‍ ഭക്ഷ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ആദില്‍ അല്‍ സുവൈത് തിരഞ്ഞെടുത്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് കൂടാതെ, കസാഖ്സ്താനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം മാംസങ്ങളും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
കസാഖ്സ്താനില്‍ ഈ അടുത്തായി പടര്‍ന്ന ആന്ത്രാക്സ് അണുബാധയെ തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം, കിര്‍ഗിസ്താനില്‍ നിന്ന് ആട്, പശു, ഇറച്ചി എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം നീക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചു.
Post Your Comments