ThiruvananthapuramKeralaNattuvarthaLatest NewsNews

കലോത്സവങ്ങളില്‍ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാല്‍ ഹിന്ദു ഐക്യവേദി അത് തടയും: ആർവി ബാബു

തിരുവനന്തപുരം: കലോത്സവങ്ങളിൽ ഹലാല്‍ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത സ്കൂൾ കലോത്സവം മുതൽ നോൺ-വെജും നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രതികരണം.

സർക്കാർ വെജും നോൺവെജും ഇവ രണ്ടും കഴിക്കുന്നവർക്കും ഒപ്പമാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ 60 വർഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതൽ ശീലിച്ച രീതിയാണ് വെജിറ്റേറിയൻ ഭക്ഷണം. ഇത്തവണ എല്ലാ കുട്ടികൾക്കും കോഴിക്കോടൻ ബിരിയാണി കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

ജീവിത പരിചയം ഇല്ലാത്ത ഒരു പത്താം ക്‌ളാസ് കാരിയുടെ തീർത്തും തെറ്റായ തീരുമാനം: കുറിപ്പ് വൈറൽ

കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടർന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവങ്ങളിലെ ഊട്ടുപുരകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു’, പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button