KeralaLatest NewsIndiaNews

‘ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കണം’ – രാജ്യത്തെ 85% പൗരന്മാരും പറയുന്നു, സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിശദവിവരങ്ങൾ

അമുസ്ലിംങ്ങളെ ഹലാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്നു: തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന ആവശ്യവുമായി അഡ്വക്കേറ്റ് രവികുമാർ തോമർ മുഖേന, അഡ്വക്കേറ്റ് വിഭോർ ആനന്ദ് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ വിശദവിവരങ്ങൾ പുറത്ത്. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. രാജ്യത്തെ 85 ശതമാനം ആളുകൾക്ക് വേണ്ടിയാണ് ഹർജിയെന്ന് അദ്ദേഹം പറഞ്ഞു. അമുസ്ലിംങ്ങളെ ഹലാൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

ആവശ്യമെങ്കിൽ ഹലാൽ ഉൽപന്നങ്ങളുടെ സർട്ടിഫിക്കേഷൻ സ്വകാര്യ സ്ഥാപനത്തിന്റെ വിവേചനാധികാരത്തിന് വിടുന്നതിന് പകരം, ഏതെങ്കിലും നിയമപരമായ ബോഡിക്ക് അംഗീകാരം നൽകി, അതിന്റെ കീഴിൽ ആക്കുന്നതാകും നല്ലതെന്നും ആനന്ദിന്റെ ഹർജിയിൽ പറയുന്നു. ഹലാൽ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ഓപ്പറേഷന്‍ മത്സ്യ : മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യവകുപ്പ്

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 പ്രകാരം അനുശാസിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിനാൽ, രാജ്യത്തെ 85% പൗരന്മാർക്ക് വേണ്ടിയാണ് താൻ ഈ ഹർജി സമർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1974-ന് മുമ്പ് ഇന്ത്യയിൽ ഒരു ഉൽപ്പന്നത്തിനും ഹലാൽ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഹലാൽ എന്താണെന്നും അല്ലാത്തത് എന്താണെന്നുമുള്ള തിരഞ്ഞെടുപ്പും ധാരണയും അമുസ്ലിംങ്ങൾക്ക് മാത്രമാണുള്ളതെന്ന് വ്യക്തമാണ്. അറുക്കുന്ന മാംസത്തിന് 1974ലാണ് ഹലാൽ സർട്ടിഫിക്കേഷൻ ആദ്യമായി ഏർപ്പെടുത്തിയത്. ഏകദേശം 1993 വരെ ഈ ഹലാൽ സർട്ടിഫിക്കേഷൻ എന്നത് മാംസത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

‘സംസ്‌കൃത ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്നാണ് സർട്ടിഫിക്കേഷനുകളുടെ കുതിപ്പ് ആരംഭിച്ചത്. അതിനുശേഷം, കാലക്രമേണ പുതിയ പുതിയ ഉൽപ്പന്നങ്ങൾ ഹലാൽ വിഭാഗങ്ങളിലേക്ക് ചേർക്കുകയായിരുന്നു. ഹലാൽ സർട്ടിഫിക്കേഷൻ ഇപ്പോൾ കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമായി മാറിയിരിക്കുകയാണ്. നവംബർ 1 ലോക ഹലാൽ ദിനമായി ആചരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. ലോകമെമ്പാടുമുള്ള ഹലാൽ സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് യുണൈറ്റഡ് വേൾഡ് ഹലാൽ ഡെവലപ്‌മെന്റ് (UNWHD) എന്നത്. ഇവർ ഹലാൽ ഉൽപ്പന്നങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും ഹലാൽ ഉൽപ്പന്നങ്ങളുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു’, ഹർജിയിൽ അദ്ദേഹം വിശദീകരിക്കുന്നു.

Also Read:ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പഴം വിൽപ്പനക്കാരൻ അറസ്റ്റിൽ

ജനസംഖ്യയുടെ 15% വരുന്ന മുസ്ലീം ന്യൂനപക്ഷം ഹലാൽ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ബാക്കി 85% ആളുകളിൽ അത് വാങ്ങിക്കാനും, കഴിക്കാനും നിർബന്ധിതരാകുന്നു. ഇപ്പോൾ, ഈ ഹലാൽ സർട്ടിഫിക്കേഷൻ മാംസത്തിന് മാത്രമായി പരിമിതപ്പെടുത്തിയതല്ല. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ, ആശുപത്രികൾ, ഹൗസിംഗ് സൊസൈറ്റികൾ, മാളുകൾ എന്നിവയിലേക്ക് വരെ ഹലാൽ വ്യാപിച്ചിരിക്കുന്നു. ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ധാന്യങ്ങൾ, എണ്ണകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് പേസ്റ്റുകൾ, നെയിൽ പോളിഷ്, ലിപ്സ്റ്റിക്കുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ ആവശ്യം സ്വകാര്യ കമ്പനികളിൽ മാത്രം ഒതുങ്ങുന്നില്ല, ഇന്ത്യൻ റെയിൽവേ പോലുള്ള സർക്കാർ സ്ഥാപനങ്ങളെയും ഇത് ബാധിച്ചു.

ഇന്ത്യയിൽ ഹലാൽ സർട്ടിഫിക്കേഷൻ നടത്തുന്നത് അഞ്ചോ ആറോ പ്രമുഖ സർട്ടിഫിക്കേഷൻ ഓർഗനൈസേഷനുകളാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള അമുസ്ലിംങ്ങൾ ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള വസ്തുക്കൾ സ്വീകരിക്കുന്നതിൽ, ഇത്തരം ഓർഗനൈസേഷനുകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്ന പ്രക്രിയയിൽ സർക്കാരിന് ഒരു പങ്കുമില്ല. നമ്മുടെ ഭരണഘടനയിലെ സെക്കുലർ എന്ന വാക്കിനെ നമ്മൾ അടിയുറച്ച് പിന്തുടരുന്ന ഈ സാഹചര്യത്തിൽ, ഒരു മതത്തിന്റെ വിശ്വാസം എല്ലാവരിലും അടിച്ചേൽപ്പിക്കുന്നത് മതേതരമെന്ന് വിളിക്കാനാവില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. ഹലാൽ ഉൽപ്പന്നങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അത് തുടരാം എന്നാൽ, ബാക്കിയുള്ള ആളുകൾ അത് വാങ്ങാൻ നിർബന്ധിതരാകുന്നുണ്ടോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ടെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.

Also Read:മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും നാളെ അമേരിക്കയിലേക്ക്: പകരം ആര്‍ക്കും ചുമതലയില്ല

എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പോലുള്ള സർക്കാർ ഏജൻസികൾ ഉണ്ടെങ്കിലും, രാജ്യത്തെ 100 കോടിയിലധികം വരുന്ന അമുസ്ലിംങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് അടിച്ചേൽപ്പിക്കുകയാണെന്ന് പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. നേരത്തെ മാംസത്തിന് മാത്രമായിരുന്ന ഹലാൽ സർട്ടിഫിക്കേഷൻ ഇപ്പോൾ വെജിറ്റേറിയൻ ഉൽപന്നങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

പൊതുതാൽപര്യ ഹർജിയിൽ പരാമർശിച്ചിരിക്കുന്ന അടിസ്ഥാന കാര്യങ്ങൾ:

1. ആർട്ടിക്കിൾ 21 പ്രകാരമുള്ള, ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം ലംഘിച്ചവർ കുറ്റക്കാരാണ്.

2. ഒരാളുടെ മതവിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയായ മതേതരത്വത്തിന്റെ ലംഘനമാണ്.

3. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പോലുള്ള സ്വകാര്യ സംഘടനകളും മറ്റു ചിലരും, ഹലാൽ സർട്ടിഫിക്കേഷൻ സ്വീകരിക്കുന്നത് അർത്ഥമാക്കുന്നത് ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ നിലവിലുള്ള ഐഎസ്ഐ, എഫ്എസ്എസ്എഐ പോലുള്ള സർക്കാർ സർട്ടിഫിക്കേഷൻ മതിയാകില്ല എന്നാണ്.

4. ഉൽപ്പന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ മറ്റ് സമുദായങ്ങളോടുള്ള വിവേചനമാണ് കാണിക്കുന്നത്. മറ്റൊരു മതവിശ്വാസിയായവരെ മുസ്ലിം മതവിശ്വാസം അടിച്ചേൽപ്പിക്കുന്നു.

5. ഒരു മതവിഭാഗത്തിന് ആവശ്യമായ ഹലാൽ സർട്ടിഫിക്കേഷൻ സ്വകാര്യ സംഘടനകൾ അനുവദിക്കുന്നതിലൂടെ, മറ്റ് സമുദായങ്ങളുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ സമാനമായ സർട്ടിഫിക്കേഷൻ ആവശ്യപ്പെടാനുള്ള സാഹചര്യവും ഉയർന്നു വരാം. ഇത് ആശങ്കയുണ്ടാക്കും.

6. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹലാൽ സർട്ടിഫൈ ചെയ്യുന്ന ട്രസ്റ്റുകളിലൊന്നായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് (JUH) പോലെയുള്ള ഒരു സംഘടന, തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾക്ക് നിയമപരമായ പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് നിരന്തരം വാർത്തകളിൽ നിറയുന്നു. കമലേഷ് തിവാരിയുടെ കേസ്, ബോംബ് സ്‌ഫോടനം, തീവ്രവാദ ഫണ്ടിംഗ് കേസുകളിലെന്നപോലെ കൊലപാതക കേസുകളിലും സംഘടന പ്രതികൾക്ക് നിയമപരമായ പിന്തുണ നൽകിയെന്ന വാർത്തകൾ നാം കണ്ടതാണ്.

7. ഒരു കൂട്ടം ന്യൂനപക്ഷ ഉപഭോക്താക്കളുടെ ഇഷ്ടം ഭൂരിപക്ഷത്തിന്മേൽ അടിച്ചേൽപ്പിക്കുന്നത് ബിസിനസ് ലക്ഷ്യമിട്ടാണ് എന്ന് വ്യക്തം. ഹലാൽ സർട്ടിഫിക്കേഷന്റെ ഉത്ഭവം ഇസ്‌ലാമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹലാലിന്റെ മറവിൽ ബിസിനസ് തകൃതിയായി നടക്കുന്നു. അതിനാൽ, ഇതിനെ ഇസ്ലാമിക മതത്തിൽ നിന്ന് വേർപ്പെടുത്തുകയും പ്രശ്നത്തെ പൂർണ്ണമായും ബിസിനസ്സ് വീക്ഷണകോണിൽ നിന്ന് നോക്കുകയും വേണം.

8. ഹലാൽ സർട്ടിഫിക്കേഷൻ നടത്തുന്നത് സ്വകാര്യ സ്ഥാപനങ്ങളാണ്. പിന്തുടരുന്ന നടപടിക്രമം വളരെ ലളിതമാണ്. കൂടാതെ മെറ്റീരിയലിന്റെയോ അന്തിമ ഉൽപ്പന്നത്തിന്റെയോ ശാസ്ത്രീയമോ വിശകലനപരമോ ആയ പരിശോധനകൾ ഇതിൽ ഉൾപ്പെടുന്നില്ല. ഈ പ്രക്രിയയിൽ സർക്കാരിന് ഒരു പങ്കുമില്ല.

9. ഹലാൽ സർട്ടിഫിക്കേഷൻ മാംസത്തിലും മറ്റ് ഭക്ഷണവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലും ഒതുങ്ങുന്നതല്ല. ഫാർമസ്യൂട്ടിക്കൽസ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ, ടോയ്‌ലറ്ററികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിലേക്കും ഇപ്പോൾ ഇത് വിപുലീകരിച്ചു. ഹലാൽ സൗഹൃദ വിനോദസഞ്ചാരം, മെഡിക്കൽ ടൂറിസം, വെയർഹൗസ് സർട്ടിഫിക്കേഷൻ, റസ്റ്റോറന്റ് സർട്ടിഫിക്കേഷൻ, പരിശീലനം എന്നിവയും വികസിച്ചുകൊണ്ടിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നു. ലോജിസ്റ്റിക്‌സ്, മീഡിയ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ സേവനങ്ങളിലേക്കും ഇത് വ്യാപിക്കുന്നു. ഇന്ത്യയിലെ കൊച്ചിയിലെ ഒരു നൂതന ബിൽഡർ, ഹലാൽ സാക്ഷ്യപ്പെടുത്തിയ അപ്പാർട്ടുമെന്റുകൾ പോലും വാഗ്ദാനം ചെയ്യുന്നു.

10. ഹലാൽ സർട്ടിഫിക്കേഷനുള്ള ചെലവ് നിർമ്മാതാക്കൾക്ക് നിസ്സാരമായേക്കാം. എന്നാൽ, ഇത് ഏജൻസികൾക്ക് കൂടുതൽ ഗുണകരമായി മാറുകയാണ്. ഈ മൾട്ടി-ബില്യൺ ഡോളർ സർട്ടിഫിക്കേഷൻ സേവനത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നത് അമുസ്ലിം ഉപഭോക്താക്കളാണ്. ഈ ഉൽപ്പന്നങ്ങൾക്ക് ഒരു മൂല്യവും നൽകാത്ത, ഈ ഉൽപ്പന്നങ്ങൾ വാങ്ങേണ്ട ഗതികേടിലായ അമുസ്ലിം ഉപഭോക്താക്കളാണ് കൂടുതൽ സംഭാവന നൽകുന്നത്. ഈ ഫണ്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ബാക്കിയുള്ളത്.

11. ഹലാൽ സർട്ടിഫിക്കേഷൻ നിർത്തലാക്കുക എന്നതല്ല, സാഹചര്യം ശരിയാക്കാൻ നിർമ്മാതാക്കളെ നിർബന്ധിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. എല്ലാ അമുസ്‌ലിംകളും ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തണം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷെൽഫുകളിൽ ഹലാൽ-സർട്ടിഫൈഡ്, നോൺ-സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ തമ്മിൽ വ്യക്തമായി വേർതിരിക്കാൻ ഷോപ്പുകൾക്കും സ്റ്റോറുകൾക്കും നിർദ്ദേശിക്കാവുന്നതാണ്. ഇന്ത്യയിൽ അത്തരമൊരു പ്രസ്ഥാനം ശക്തി പ്രാപിച്ചാൽ, ലഭ്യമായ മൂന്ന് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ നിർമ്മാതാക്കൾ നിർബന്ധിതരാകും – 82% അമുസ്ലിം ഉപഭോക്താക്കളെ മാത്രം അഭിസംബോധന ചെയ്യുക, 18% മുസ്ലീം ഉപഭോക്താക്കളെ മാത്രം അഭിസംബോധന ചെയ്യുക, അല്ലെങ്കിൽ 100% ഉപഭോക്താക്കളെ അഭിസംബോധന ചെയ്യാൻ രണ്ട് പതിപ്പുകൾ നിർമ്മിക്കുക. നിർമ്മാതാവ് കൂടുതൽ ലാഭകരമായ ഓപ്ഷൻ തിരഞ്ഞെടുക്കും. ഇതിലൂടെ ഒരുപക്ഷെ, ഈ പ്രശ്‌നത്തെ നേരിടാനുള്ള വഴി ലോകത്തിന് കാണിച്ച് കൊടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞേക്കും.

12. ഹലാൽ, നോൺ-ഹലാൽ മാംസങ്ങൾക്കായി 2 വിതരണ ശൃംഖല നിലനിർത്തുന്നതിനുള്ള ചെലവ് ലാഭിക്കാൻ മിക്ക ബിസിനസുകാരും ഇപ്പോൾ ഹലാൽ മാംസം മാത്രം വിളമ്പാൻ തുടങ്ങിയിരിക്കുന്നു. ഹലാൽ മാംസം കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് ഈ വിഷയത്തിൽ ഇനി ഒരു തിരഞ്ഞെടുപ്പും ഇല്ല. ഒരു റസ്‌റ്റോറന്റിൽ മാംസം ഓർഡർ ചെയ്യുകയാണെങ്കിൽ, അവർക്ക് ഹലാൽ മറ്റത്തരമേ ലഭിക്കുകയുള്ളൂ.

13. ജനസംഖ്യയുടെ 15% വരുന്ന മുസ്ലീം ന്യൂനപക്ഷം ‘ഹലാൽ’ മാംസം കഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ, ബാക്കിയുള്ള 85% ആളുകളിൽ അത് കഴിക്കാൻ നിർബന്ധിതരാകുന്നു. ഇപ്പോൾ, ഈ ‘ഹലാൽ’ സർട്ടിഫിക്കേഷൻ മാംസത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, മറിച്ച് അത് ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്നുകൾ, ആശുപത്രികൾ, ഹൗസിംഗ് സൊസൈറ്റികൾ, മാളുകൾ എന്നിവയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ, ധാന്യങ്ങൾ, എണ്ണകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് പേസ്റ്റുകൾ, നെയിൽ പോളിഷ്, ലിപ്സ്റ്റിക്കുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button