ജോര്‍ജിയ: റമദാന്‍ മാസത്തിൽ തനിക്ക് ഹലാല്‍ ഭക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിച്ചുവെന്ന പരാതിയുമായി തടവുകാരന്‍. യു.എസിലെ ജോര്‍ജിയയിലാണ് സംഭവം. ഹലാൽ ഭക്ഷണം നൽകാൻ ജയിൽ അധികൃതർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി തടവുകാരൻ അധികൃതർക്കെതിരെ കേസ് ഫയൽ ചെയ്തു. നോര്‍മാന്‍ സിമ്മന്‍സ് എന്ന തടവുകാരനാണ് പരാതിയുമായി രംഗത്ത് വന്നത്. ജോര്‍ജിയയിലാണ് സംഭവം.
Also Read:കണ്ടകശനി കൊണ്ടേ പോകൂ: കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു, ലക്ഷങ്ങൾ നഷ്ടം
യുവാവിന് വേണ്ടി കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (കെയർ) ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹലാൽ ഭക്ഷണം നിഷേധിച്ചതിനെ തുടർന്ന്, തന്നെയും സഹതടവുകാരെയും ജയിൽ അധികൃതർ പട്ടിണിക്കിട്ടെന്നും യുവാവ് ആരോപിക്കുന്നു. ജോര്‍ജിയയിലെ ഡികാബ് കൗണ്ടി ജയിലിനെതിരെയാണ് പരാതി. റമദാന്‍ മാസം തുടങ്ങിയത് മുതല്‍ തനിക്ക് ഹലാല്‍ ഭക്ഷണം വേണമെന്ന് ജയിലധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍, അധികൃതര്‍ ഇതുവരെ ഇതിന് തയ്യാറായിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
ജയിലില്‍ നോമ്പെടുക്കുന്ന തനിക്ക് പലപ്പോഴും പട്ടിണി കിടക്കേണ്ട സ്ഥിതിയാണെന്നും പരാതിയില്‍ പറയുന്നു. തന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞുവെന്നും ആസ്ത്മ, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള തനിക്ക് ഇത്തരം അവസ്ഥ അപകടകരമായി ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു. തടവിലാക്കപ്പെട്ടതിന് ശേഷം യുവാവിന് 15 കിലോ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments