അൽമാട്ടി: കസാഖ്സ്ഥാൻ മുൻ പ്രധാനമന്ത്രിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. രാജ്യത്ത് കലാപകാരികൾ അഴിച്ചു വിടുന്ന അക്രമത്തെ പിന്തുണച്ചതിനാണ് മുൻ പ്രധാനമന്ത്രി ദേശീയ സുരക്ഷാ സമിതി അധ്യക്ഷനുമായ കരിം മാസിമോവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും പ്രസിഡന്റ് നീക്കം ചെയ്തത്. മുൻപ്, രണ്ട് തവണ പ്രധാനമന്ത്രി പദം അലങ്കരിച്ച ആളാണ് കരിം മാസിമോവ്. സർക്കാർ രാജി വയ്ക്കുകയും കസാഖ്സ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടും കലാപകാരികൾ അക്രമം തുടരുകയാണ്. ഇതുവരെ രാജ്യത്ത് 26 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കസാഖ്സ്ഥാൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന അനുസരിച്ച്, റഷ്യൻ സൈന്യം രാജ്യത്ത് വിന്യസിക്കപ്പെട്ടു കഴിഞ്ഞു. കലാപകാരികളെ കണ്ടാൽ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ മുതൽ രാജ്യത്തെ സ്ഥിതിഗതികൾ ശാന്തമാണ്. പ്രധാന നഗരങ്ങളിലെല്ലാം സൈനിക സംരക്ഷണമുണ്ട്.
Post Your Comments