Latest NewsNewsInternational

മുഖം മറച്ചിരിക്കുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാനാവുന്നില്ല: ഹിജാബ് നിരോധിക്കാനൊരുങ്ങി മുസ്ലിം രാഷ്ട്രം

കസാഖിസ്ഥാന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു. തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക-ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐഡ ബാലയേവയാണ് നിരോധന കാര്യം സ്ഥിരീകരിച്ചത്. നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനമുണ്ട്. വാര്‍ത്താ ഏജന്‍സിയായ കാസിന്‍ഫോം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read Also: കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ നടപടി: ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ഇസ്ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതപരമായ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് ബാലയേവ പ്രതികരിച്ചു, ‘ഞങ്ങള്‍ തീര്‍ച്ചയായും അത്തരം നിയന്ത്രണങ്ങള്‍ പൊതു ഇടങ്ങളില്‍ നടപ്പിലാക്കുന്നത് പരിശോധിക്കുന്നുണ്ട്. വിലയിരുത്തലുകള്‍ക്ക് ശേഷം നടപ്പിലാക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് ഇത്തരം നിയമങ്ങള്‍ ലോകമെമ്പാടും നടപ്പിലാക്കുന്നത്. മുഖം മറച്ചിരിക്കുമ്പോള്‍ പൊതു ഇടങ്ങളില്‍ വ്യക്തികളെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണ് മന്ത്രി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button