ന്യൂഡല്‍ഹി: നാളെ നടക്കാനിരുന്ന ജെഎന്‍യു ഫല പ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍ .സെപ്റ്റംബര്‍ 17 വരെ ഫലപ്രഖ്യാപനം നടത്തരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.എന്നാല്‍ വോട്ടെണ്ണല്‍ നാളെ തന്നെ നടത്തണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. വെള്ളിയാഴ്ച നടന്ന ജെ.എന്‍.യു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 67.9 ശതമാനം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്.
കഴിഞ്ഞ വര്‍ഷം 67.8 ശതമാനമായിരുന്നു പോളിങ്. നാളെ ഫലപ്രഖ്യാപനം നടത്താനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്. എന്നാൽ കേസിലെ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഫലപ്രഖ്യാപനം.നാമനിര്‍ദ്ദേശിക പത്രിക തള്ളിയതിനെതുടര്‍ന്ന് അന്‍ഷുമന്‍ ദുബെ, അജിത്കുമാര്‍ ദ്വിവേദി എന്നീ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിദ്യാര്‍ഥി യൂണിയന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ 55-ല്‍ നിന്ന് 46 ആയി കുറച്ചതിനെതിരെയും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ തീരുമാനം ലിങ്ദോ കമ്മിറ്റി ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
Post Your Comments