Latest NewsKeralaNews

ഒന്നല്ല, രണ്ടല്ല, അഞ്ച് കേസുകളില്‍ പ്രതിയാണ്, ഇങ്ങനെ ഒരു സ്ഥാനാര്‍ത്ഥി ജയിക്കേണ്ടതുണ്ടോ? മാണി സി കാപ്പനെതിരെ കെഎം ഷാജഹാന്‍

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്കുള്ള യോഗ്യതകള്‍ പാലായിലെ വോട്ടറന്മാരും കേരളത്തിലെ ജനങ്ങളും അറിയണമെന്ന് പറഞ്ഞ് കെഎം ഷാജഹാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പ്രകാരം, അദ്ദേഹം, ഒന്നല്ല, രണ്ടല്ല, അഞ്ച് ചെക്ക് കേസുകളില്‍ പ്രതിയാണ്. 2015 മുതല്‍ 2019 വരെ മിക്കവാറും എല്ലാ വര്‍ഷവും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ചെക്ക് നല്‍കി ഒരാളെയെങ്കിലും വഞ്ചിച്ചതിന് കേസുണ്ടെന്നും പോസ്റ്റില്‍ കുറിക്കുന്നു.

READ ALSO: ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം ഏതെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്ക : അതിവേഗം വളരുന്ന ന്യൂക്ലിയര്‍ ആയുധ ശേഖരം കിട്ടിയാല്‍ അവര്‍ എതിരാളികളെ ഭസ്മമാക്കും

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളായി.
മാണി സി കാപ്പനാണ് എൽ ഡി എഫിന്റെ സ്ഥാനാർത്ഥി. അദ്ദേഹം പ്രചരണവും ആരംഭിച്ചു കഴിഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്കുള്ള യോഗ്യതകൾ പാലായിലെ വോട്ടറന്മാരും കേരളത്തിലെ ജനങ്ങളും അറിയാതെ പോകരുതല്ലോ. അതിനാണീ കുറിപ്പ്.

മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്ങ്മൂലം പ്രകാരം,
അദ്ദേഹം,
ഒന്നല്ല, രണ്ടല്ല, അഞ്ച് ചെക്ക് കേസുകളിൽ പ്രതിയാണ്.
2015 മുതൽ 2019 വരെ മിക്കവാറും എല്ലാ വർഷവും എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ചെക്ക് നൽകി ഒരാളെയെങ്കിലും വഞ്ചിച്ചതിന് കേസുണ്ട്.

READ ALSO: കശ്മീരില്‍ പാകിസ്ഥാനും ഭീകരരും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു, ജമ്മു കശ്മീരിലെ പഞ്ചായത്ത് തലവന്മാര്‍ അമിത് ഷായെ കണ്ടു; ഇനി ഒന്നിച്ചുള്ള പോരാട്ടം

2015ൽ (കേസ് നമ്പർ 3277/15) 50 ലക്ഷം രൂപയുടെ ചെക്ക് കേസിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രതി.
2016ൽ (കേസ് നമ്പർ 2080 / 16) 1 കോടി രൂപയുടെ ചെക്ക് കേസിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രതി.
2016ൽ വീണ്ടും (കേസ് നമ്പർ 2081/6) 1കോടി രൂപയുടെ ചെക്ക് കേസിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രതി.
2018 ൽ (കേസ് നമ്പർ 3572.8) മറ്റൊരു ചെക്ക് കേസിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രതി.
2019 ൽ (കേസ് നമ്പർ 2394/19) 75 ലക്ഷം രൂപയുടെ ചെക്ക് കേസിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രതി.

2019 പോലും എൽ ഡി എഫ് സ്ഥാനാർത്ഥി 75 ലക്ഷം രൂപയുടെ ചെക്ക് നൽകി വഞ്ചിച്ചതിന് കേസുണ്ട്!

ഇതിൽ നാല് കേസുകൾ മഹാരാഷ്ട്രയിലെ ബോറിവാലി അഡീഷണൽ മെട്രോപൊലിറ്റൻ മജിസ്ട്രേറ്റ് കോടതിയിലും, അഞ്ചാമത്തേത് കോട്ടയം കോടതിയിലുമാണ് നിലനിൽക്കുന്നത്.ഇതിൽ 4 കേസുകളിലും 2019 ഏപ്രിൽ 1ന് കുറ്റപത്രവും സമർപ്പിച്ചു കഴിഞ്ഞു.

ജാമ്യത്തിലാണ് ഈ സ്ഥാനാർത്ഥി !

READ ALSO: വിവാഹ സര്‍ട്ടിഫിക്ക് വിവാദം : മാപ്പ് പറഞ്ഞ് നഗരസഭ : ‘കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് വധുവിന്റെ പേരെന്നും കുടുംബാംഗങ്ങള്‍

മൊത്തം 3.25 കോടി രൂപയുടെ ചെക്ക് നൽകി വഞ്ചിച്ചതിന് ഇടപാടകരെ വഞ്ചിച്ചതിന് പ്രതിയായ വ്യക്തിയാണ് പാലായിലെ എൽ ഡി എഫ് സ്ഥാനാർത്ഥി !

ആറ് മാസം മുതൽ 2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്!
ഏതെങ്കിലും ഒരു കേസിൽ തടവ് ശിക്ഷ ലഭിച്ചാൽ ഈ സ്ഥാനാർത്ഥി അഴിയെണ്ണുന്ന കാര്യവും തള്ളിക്കളഞ്ഞ് കൂട! കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജനപ്രതിനിധി സ്ഥാനവും പോകും!

ഇങ്ങനെ ഒരു സ്ഥാനാർത്ഥി ജയിക്കേണ്ടതുണ്ടോ എന്ന് പാലായിലെ പ്രബുദ്ധരായ വോട്ടറന്മാർ ( പ്രത്യേകിച്ച് ഇടത് വോട്ടറന്മാരും അനുഭാവികളും) തീരുമാനിക്കുക.

https://www.facebook.com/permalink.php?story_fbid=932271970440049&id=100009717647830

shortlink

Related Articles

Post Your Comments

Related Articles


Back to top button