KeralaLatest NewsNews

വിവാഹ സര്‍ട്ടിഫിക്ക് വിവാദം : മാപ്പ് പറഞ്ഞ് നഗരസഭ : ‘കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് വധുവിന്റെ പേരെന്നും കുടുംബാംഗങ്ങള്‍

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേരിനെ ചൊല്ലി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംഭവം വിവാദമായതോടെ നവദമ്പതികളോട് ഗുരുവായൂര്‍ നഗരസഭാ അധികൃതര്‍ മാപ്പ പറഞ്ഞ് തലയൂരി. ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ദമ്പതികളോട് മാപ്പ് പറഞ്ഞതിനു പിന്നാലെ നഗരസഭ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തു. ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകള്‍ക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് നഗരസഭാ അധികൃതര്‍ രജിസ്ട്രേഷന്‍ തടഞ്ഞത്.

Read Also : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ വധുവിന്റെ പേര് പറഞ്ഞ് നവദമ്പതികളുടെ വിവാഹ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന എംബ്രസൈസിനാണ് പേര് പൊല്ലാപ്പായത്. ഭര്‍ത്താവ് ദീപക് രാജിനൊപ്പം തിങ്കളാഴ്ചയാണ് ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹ രജിസ്ട്രേഷന് എത്തിയത്. ക്രിസ്തീനയെന്നത് കിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഒടുവില്‍ എസ്എസ്എല്‍സി ബുക്കുമായി അവര്‍ വീണ്ടുമെത്തി. അതില്‍ ഹിന്ദു എന്നുകണ്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്ക ഒഴിഞ്ഞത്.

മകള്‍ക്ക് ക്രിസ്തീനയെന്ന് പേരിട്ടത് വിശാലമായ ചിന്തയിലായിരുന്നെന്നും നവോത്ഥാനം പ്രസംഗിക്കുന്നവര്‍ ഭരിക്കുന്ന നഗരസഭയില്‍ നിന്ന ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അഭിഭാഷകയായ ആനന്ദകനകം പറഞ്ഞു. കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് ക്രിസ്തീന. എംബ്രസൈസ് എന്നാല്‍ ചക്രവര്‍ത്തിനി. മതേതരത്തിന്റെ ചക്രവര്‍ത്തിനിയെന്നാണ് അര്‍ത്ഥമെന്നും അവര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button