Latest NewsNewsInternational

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം ഏതെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്ക : അതിവേഗം വളരുന്ന ന്യൂക്ലിയര്‍ ആയുധ ശേഖരം കിട്ടിയാല്‍ അവര്‍ എതിരാളികളെ ഭസ്മമാക്കും

വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം ഏതെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്ക . ഇതുവരെ കൈകാര്യം ചെയ്തതില്‍ വെച്ച്
ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാന്‍ ആണെന്ന് മുന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്. പാക്കിസ്ഥാന്‍ സൈന്യവുമായി പതിറ്റാണ്ടുകളായി ഇടപഴകിയ അനുഭവത്തിലായിരുന്നു ജെയിംസിന്റെ പ്രസ്താവന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read Also : കശ്മീരില്‍ പാകിസ്ഥാനും ഭീകരരും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു, ജമ്മു കശ്മീരിലെ പഞ്ചായത്ത് തലവന്മാര്‍ അമിത് ഷായെ കണ്ടു; ഇനി ഒന്നിച്ചുള്ള പോരാട്ടം

കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാന്‍ ആണെന്നാണ് താന്‍ കരുതുന്നത്. ലോകത്ത് അതിവേഗം വളരുന്ന ന്യൂക്ലിയര്‍ ആയുധ ശേഖരം അവരുടെ ഇടയില്‍ വളരുന്ന തീവ്രവാദികളുടെ കൈകളില്‍ എത്തിയാല്‍ ഫലം വിനാശമായിരിക്കും. അതിവേഗം വളരുന്ന ആണവായുധ ശേഖരം പാക്കിസ്ഥാനിലുണ്ട്. മാറ്റിസിന്റെ ‘കോള്‍ സൈന്‍ ചാവോസ്’ എന്ന പുസ്തകത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു, പക്ഷേ ഞങ്ങളുടെ ഭിന്നതകള്‍ വളരെ ആഴമുള്ളതായിരുന്നു, അവ പരിഹരിക്കാനാവാത്തവിധം ആഴത്തിലായിരുന്നുവെന്നും മാറ്റിസ് എഴുതി

2011 മെയ് മാസത്തില്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തി കൊലപ്പെടുത്തിയ യുഎസ് നേവി സീല്‍ റെയ്ഡിനെക്കുറിച്ച് പ്രസിഡന്റ് ബരാക് ഒബാമ പാക്കിസ്ഥാനെ അറിയിക്കാതിരുന്നത് അതുകൊണ്ടാണ്. മറൈന്‍ കോര്‍പ്സ് ജനറലായ മാറ്റിസ് അന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ തലവനായിരുന്നു. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ സൈനിക നടപടികളുടെ മേല്‍നോട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button