Latest NewsNewsIndia

കശ്മീരില്‍ പാകിസ്ഥാനും ഭീകരരും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു, ജമ്മു കശ്മീരിലെ പഞ്ചായത്ത് തലവന്മാര്‍ അമിത് ഷായെ കണ്ടു; ഇനി ഒന്നിച്ചുള്ള പോരാട്ടം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതോടെ കശ്മീരിലെങ്ങും കനത്ത സുരക്ഷാണ് ഏര്‍പ്പെടുത്തിയിരുന്നത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ടെലഫോണ്‍ ബന്ധമടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം ഭീകരരും പാകിസ്ഥാനുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇവിടുത്തെ പഞ്ചായത്ത് പ്രതിനിധികള്‍. ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: വിവാഹ സര്‍ട്ടിഫിക്ക് വിവാദം : മാപ്പ് പറഞ്ഞ് നഗരസഭ : ‘കൃഷ്ണനും ക്രിസ്തുവും നബിയും ചേര്‍ത്തുള്ളതിന്റെ ചുരുക്കപേരാണ് വധുവിന്റെ പേരെന്നും കുടുംബാംഗങ്ങള്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്റ് പാസ്സാക്കിയതിന് ശേഷം ആദ്യമായാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്. ജമ്മു കാശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാരായ സര്‍പഞ്ചുമാരാണ് ഡല്‍ഹിയില്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
കാശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദികളും പാകിസ്ഥാനും പ്രചരിപ്പിയ്ക്കുന്ന നുണകളെക്കുറിച്ച് സര്‍പഞ്ചമാര്‍ അമിത്ഷായെ അറിയിച്ചു. കാശ്മീരിലെ ഭൂമിയെല്ലാം ഉടമകളില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തുകൊണ്ടുപോകും എന്ന് പറഞ്ഞു പരത്തിയാണ് ജനങ്ങളെ ഇവര്‍ കൂടെ നിര്‍ത്തുന്നതെന്നും ഇവര്‍ പറയുന്നു. 370-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരിന് പുറത്തുനിന്നുള്ള ആര്‍ക്കും വസ്തുവാങ്ങാനോ വില്‍ക്കാനോ സാധിക്കാത്തതിനാല്‍ വികസനസാധ്യതകള്‍ ഇല്ലാതാവുന്നു എന്ന അമിത്ഷായുടെ പ്രസംഗം വളച്ചൊടിച്ചാണ് ഭീകരരും പാക് ഏജന്റുമാരും ചേര്‍ന്ന് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആരുടേയും ഒരു ഭൂമിയും സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്നും സര്‍ക്കാരിന്റെ പക്കലുള്ള ഭൂമിയിലായിരിയ്ക്കും ആശുപത്രികളും വ്യവസായങ്ങളുമൊക്കെ നിര്‍മ്മിയ്ക്കുകയെന്നും അമിത്ഷാ സര്‍പഞ്ചുമാരോട് വ്യക്തമാക്കി.

ALSO READ: വരാപ്പുഴ പെണ്‍വാണിഭ കേസ് : പ്രധാനപ്രതി ശോഭാ ജോണ്‍ അടക്കമുള്ള നാല് പ്രതികളുടെമേലുള്ള കോടതി വിധി വന്നു

കശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അടുത്ത ഇരുപത്തിയഞ്ച് ദിവസത്തിനകം പുനഃസ്ഥാപിയ്ക്കുമെന്ന് അമിത്ഷാ പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിന്റെയും യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ ഓരോ ഗ്രാമത്തില്‍ നിന്നും മിടുക്കരായ അഞ്ചുപേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആശങ്കകള്‍ സര്‍പഞ്ചുമാര്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ജനങ്ങള്‍ക്ക് പേടിയുണ്ടെന്നും ഭീകരരെ പേടിച്ചാണ് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതെന്നും അവര്‍ പറഞ്ഞു. സമാധാനമുണ്ടാകുമെന്ന് ഉറപ്പുണ്ടായാല്‍ ജനജീവിതം വീണ്ടും സാധാരണനിലയിലാകുമെന്നും ഇപ്പോള്‍ത്തന്നെ വൈകുന്നേരങ്ങളില്‍ കച്ചവടക്കാര്‍ കടകള്‍ തുറക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സര്‍പഞ്ചുമാരില്‍ പലരും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി പോയിട്ടില്ല. പുല്‍വാമയിലെ സര്‍പഞ്ച് നിസ്സാര്‍ അഹമ്മദ് ഭട്ട് ഇപ്പോഴും അതീവാ സുരക്ഷാവലയത്തില്‍ ശ്രീനഗറിലാണ് താമസം. വീട്ടില്‍പ്പോയാല്‍ ഭീകരവാദികള്‍ അദ്ദേഹത്തെ വധിച്ചേക്കും എന്ന ഭയത്തിലാണിങ്ങനെ കഴിയുന്നത്. ഈ അവസ്ഥ മാറി തങ്ങള്‍ക്ക് ഭയമില്ലാതെ ജീവിയ്ക്കാന്‍ വേണ്ട സൗകര്യങ്ങളൊരുക്കണമെന്നും സമാധാനപരമായ ജിവിതം സാധ്യമാക്കണമെന്നും സര്‍പഞ്ചുമാര്‍ ആഭ്യന്തരമന്ത്രിയോട് പറഞ്ഞു.

ALSO READ:ആയിരത്തോളം കാണികള്‍ക്ക് മുന്നില്‍ സ്റ്റേജിലെ ഉപകരണം പൊട്ടിത്തെറിച്ച് പോപ്പ് സ്റ്റാറിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button