ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിത വിഭാഗത്തിൽ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ പെട്ര മാര്ട്ടിച്ചിനെയാണ് സെറീന പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് വൈദ്യസഹായം തേടേണ്ടിവന്നിട്ടും മത്സരത്തിനിറങ്ങി ജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം സെറ്റിനിടെ കാല്ക്കുഴയ്ക്കുണ്ടായ വേദനയെ തുടര്‍ന്ന് താരം കോര്‍ട്ടില്‍ ഇരുന്നു. പിന്നീട് വൈദ്യസഹായം തേടിയ ശേഷം കോര്‍ട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ഗ്വിയാംഗ് ആണ് സെറീനയുടെ എതിരാളി.
സ്കോര്‍: 6-3, 6-4.
Stellar Serena
The six-time singles champion defeats Martic in straight sets and scores her 99th career victory in Flushing Meadows.@serenawilliams | #USOpen pic.twitter.com/9wTdfvAOJT
— US Open Tennis (@usopen) September 1, 2019
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആഷ്ലി ബാർട്ടി യുഎസ് ഓപ്പണിൽനിന്നു പുറത്തായി. ഓസ്ട്രേലിയൻ രണ്ടാം സീഡായ ബാർട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ 18-ാം സീഡ് വാംഗ് ക്വിയാംഗിയാണ് തോൽപ്പിച്ചത്. സ്കോർ: 6-2, 6-4. കഴിഞ്ഞ വർഷം രണ്ടു തവണ ബാർട്ടിയും ക്വിയാംഗും ഏറ്റുമുട്ടിയപ്പോഴും ജയം ബാർട്ടിക്കൊപ്പമായിരുന്നു.ജയം തന്റെ പരിശീലകനു സമർപ്പിക്കുന്നതായി ക്വിയാംഗ് മത്സരശേഷം പറഞ്ഞു.
New territory ?
??Wang Qiang took out No. 2 seed Ashleigh Barty in straight sets to make her first Grand Slam quarterfinal!
?: https://t.co/kQ6y3OQtxy #USOpen pic.twitter.com/5KWVZwNejo
— US Open Tennis (@usopen) September 1, 2019
പുരുഷ വിഭാഗത്തിലേക്ക് വരുമ്പോൾ ഇതിഹാസ താരം റോജർ ഫെഡറർ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് മൂന്നാം സീഡായ ഫെഡററെ ഒരു തരത്തിലും പിന്നിലാക്കാൻ സാധിച്ചില്ല. സ്കോർ : 6-2, 6-2, 6-0. ഇന്ന് നടക്കുന്ന മത്സരത്തിൽ മുന്‍ ജേതാക്കളായ നോവാക് ദ്യോക്കോവിച്ചും സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയും ഏറ്റുമുട്ടും.
Unbothered and untested@rogerfederer strolls into the #USOpen quarterfinals after defeating Goffin 6-2, 6-2, 6-0.
Match report ➡ https://t.co/GV2v0fCTUg pic.twitter.com/CsFskChln3
— US Open Tennis (@usopen) September 1, 2019
Also read : യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇതിഹാസ താരം ഫെഡറർ
Post Your Comments