ബേസർ: ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ യുഎസ് ഓപ്പൺ ടൂർണമെന്റിൽ നിന്ന് പിന്മാറി. കാൽമുട്ടിന് വീണ്ടും ശസ്ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. സീസണിലെ അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റാണ് യുഎസ് ഓപ്പൺ. അടുത്ത ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
പരിക്കിനെ തുടർന്ന് ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് താരം പിന്മാറിയിരുന്നു. വിംബിൾഡണിന് ഇടയിലാണ് പരിക്കേറ്റതെന്നും ഫെഡറർ വ്യക്തമാക്കി. ‘കഴിഞ്ഞ വിംബിൾഡണിനിടെയാണ് പരിക്കേൽക്കുന്നത്. എന്റെ ഡോക്ടർമാർ പറയുന്നത് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവണമെന്നാണ്.
Read Also:- റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കും
മാസങ്ങളോളം കോർട്ടിൽ നിന്ന് പുറത്തായിരിക്കും. ശസ്ത്രക്രിയക്ക് ശേഷം പൂർണ ഫിറ്റ്നസ് നേടിയ ശേഷം മാത്രമേ മത്സരരംഗത്തേക്ക് തിരിച്ചെത്താൻ കഴിയു. അതിന് മുമ്പ് കഴിയുമെന്ന് എനിക്കുറപ്പില്ല’ താരം ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. ഈ സീസണിൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും മാത്രമാണ് ഫെഡറർ കളിച്ചത്.
Post Your Comments