ബേൺ: ഇതിഹാസ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി. വലത് കാൽ മുട്ടിനു ശസ്ത്രക്രിയക്ക് വിധേയനായതിനെ തുടർന്നാണ് പിന്മാറ്റം. ട്വിറ്ററിലൂടെ ഫെഡറർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
— Roger Federer (@rogerfederer) February 20, 2020
കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഫെഡറർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏതാണ്ട് നാല് മാസം ഫെഡറർക്ക് മൈതാനത്തുനിന്ന് വിട്ടുനിൽക്കേണ്ടി വരും. ഓസ്ട്രേലിയൻ ഓപ്പണിൽ അമേരിക്കൻ താരം സാന്ദ്രനു എതിരായ മത്സരത്തിനിടെ ഫെഡറർക്ക് പരിക്കേൽക്കുകയായിരുന്നു. എന്നാൽ ടൂർണമെന്റ് പൂർത്തിയാക്കാൻ ഫെഡറർക്ക് സാധിച്ചിരുന്നു
Post Your Comments