മുംബൈ: വിടവാങ്ങല്‍ മത്സരത്തിനിടെ ഫെഡററും നദാലും കണ്ണീരണിഞ്ഞ് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കായിക ലോകത്തെ എക്കാലത്തെയും മനോഹര ചിത്രമാണിതെന്നാണ് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. എതിരാളിയെ ഓര്‍ത്ത് ഇത്രയും സങ്കടപ്പെടാന്‍ കഴിയുമെന്ന് നമ്മളാരെങ്കിലും കരുതിയിരുന്നോ എന്നും കോഹ്ലി കുറിച്ചു.
‘എതിരാളിയെ ഓര്‍ത്ത് ഇത്രയും സങ്കടപ്പെടാന്‍ കഴിയുമെന്ന് നമ്മളാരെങ്കിലും കരുതിയിരുന്നോ, അതാണ് സ്പോര്‍ട്സിന്‍റെ സൗന്ദര്യം. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിത്. സുഹൃത്തുക്കള്‍ നിങ്ങളെയോര്‍ത്ത് കണ്ണീരണിയുന്നുവെങ്കില്‍ നിങ്ങളുടെ പ്രതിഭകൊണ്ട് നിങ്ങളെന്താണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ രണ്ടുപേരെയും ഓര്‍ത്ത് ആദരവ് അല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു കോഹ്ലി കുറിച്ചു.
തന്‍റെ ജീവിതത്തിലെ വലിയൊരു ഭാഗം അടര്‍ത്തിമാറ്റപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഫെഡറര്‍ക്കൊപ്പം ഡബിള്‍സില്‍ വിടവാങ്ങല്‍ മത്സരം കളിച്ചശേഷം നദാല്‍ പറഞ്ഞത്. ‘ഈ ചരിത്ര നിമിഷത്തിന്‍റെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്. അതേസമയം, ഒരുപാട് വര്‍ഷങ്ങള്‍, ഞങ്ങളൊരുമിച്ചുള്ള ഒരുപാട് ഓര്‍മകള്‍, റോജര്‍ വിടവാങ്ങുമ്പോള്‍ എന്‍റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് അടര്‍ത്തിമാറ്റപ്പെടുന്നത്. കാരണം, ഫെഡറര്‍ക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം ഇപ്പോഴും എന്‍റെ കണ്‍മുന്നിലുണ്ട്’.
Read Also:- കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ!
‘അതെല്ലാം എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ആരാധകരെയും കാണുമ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വികരാനിര്‍ഭരനാവുന്നു. വിസ്മയകരമായ നിമിഷമാണിത്’ ലേവര്‍ കപ്പില്‍ ടീം യൂറോപ്പിനായി ഫെഡറര്‍ക്കൊപ്പം ഡബിള്‍സില്‍ വിടവാങ്ങല്‍ മത്സരം കളിച്ചശേഷം നദാല്‍ പറഞ്ഞു.
Post Your Comments