Latest NewsNewsTennisSports

ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് റോജർ ഫെഡറർ പിന്മാറി

ജനീവ: സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. കാൽമുട്ടിലെ പരിക്ക് ഭേദമാകാത്തതിനെത്തുടർന്നാണ് ഒളിമ്പിക്സിൽ നിന്ന് പിന്മാറാൻ കാരണമെന്ന് താരം ട്വിറ്ററിൽ കുറിച്ചു. ഗ്രാസ് കോർട്ട് സീസണിനിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നും അതുകൊണ്ട് ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയാണെന്നും ഫെഡറർ ട്വിറ്റ് ചെയ്തു.

സ്വിറ്റ്‌സർലൻഡിനെ പ്രതിനിധികരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാൽ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമെന്നും ഫെഡറർ വ്യക്തമാക്കി. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ സ്വിസ് കായികതാരങ്ങൾക്കും വിജയാശംസകൾ നേരുന്നുവെന്നും ഫെഡറർ ട്വിറ്ററിൽ കുറിച്ചു.

Read Also:- ഐസിസി ഏകദിന റാങ്കിങ്ങിൽ മിതാലിയെ പിന്തള്ളി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഒന്നാമത്

ഈ വർഷം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടിൽ ജയിച്ചശേഷം ടൂർണമെന്റിൽ നിന്ന് പിന്മാറിയ ഫെഡറർ ഗ്രാസ് കോർട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്മാറ്റമെന്ന് അറിയിച്ചിരുന്നു. എന്നാൽ വിംബിൾഡൺ ടൂർണമെന്റ് ക്വാർട്ടറിൽ പോളണ്ടിന്റെ ഹൂബർട്ട് ഹർക്കാസിനോട് ഫെഡറർ നേരിട്ടുള്ള സെറ്റുകളിൽ തോറ്റു പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button