ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇതിഹാസ താരം റോജർ ഫെഡറർ. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് മൂന്നാം സീഡായ ഫെഡററെ ഒരു തരത്തിലും പിന്നിലാക്കാൻ സാധിച്ചില്ല. സ്‌കോർ : 6-2, 6-2, 6-0. ഇന്ന് നടക്കുന്ന മത്സരത്തിൽ മുന്‍ ജേതാക്കളായ നോവാക് ദ്യോക്കോവിച്ചും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ഏറ്റുമുട്ടും.
Unbothered and untested@rogerfederer strolls into the #USOpen quarterfinals after defeating Goffin 6-2, 6-2, 6-0.
Match report ➡ https://t.co/GV2v0fCTUg pic.twitter.com/CsFskChln3
— US Open Tennis (@usopen) September 1, 2019
വനിത വിഭാഗത്തിൽ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ബാര്‍ട്ടി പുറത്തായി. നേരിട്ടുള്ള സെറ്റുകൾക്ക് ചൈനീസ് താരം വാങ് ക്വിയാങ് ആണ് ബാര്‍ട്ടിയെ തോൽപ്പിച്ചത്. സ്കോർ : 6-2, 6-4. അതേസമയം മറ്റൊരു മത്സരത്തിൽ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് വൈദ്യസഹായം തേടേണ്ടിവന്നിട്ടും മത്സരത്തിനിറങ്ങി ജയം ഉറപ്പിക്കുകയായിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യയുടെ പെട്ര മാര്ട്ടിച്ചിനെയാണ് സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-4. രണ്ടാം സെറ്റിനിടെ കാല്ക്കുഴയ്ക്കുണ്ടായ വേദനയെ തുടര്‍ന്ന് താരം കോര്‍ട്ടില്‍ ഇരുന്നു. പിന്നീട് വൈദ്യസഹായം തേടിയ ശേഷം കോര്‍ട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ഗ്വിയാംഗ് ആണ് സെറീനയുടെ എതിരാളി.
Also read : തെരുവ് നായ വിമാനത്തിന്റെ ടേക്ക് ഓഫ് മുടക്കി
Post Your Comments