ഓസ്ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി റോജര്‍ ഫെഡറര്‍. മൂന്നാം സീഡ് ആയ ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുസ്‌ചോവിചിനെതിരെ 4 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍ ; 4-6, 6-1, 6-2, 6-2
ഇത് 15-ാം തവണയാണ് ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്, ഗ്രാന്റ് സ്ലാമുകളില്‍ ആവട്ടെ 57 മത്തെ പ്രാവശ്യവും. 34 മിനിറ്റുകള്‍ക്ക് ഉള്ളില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ ഹംഗേറിയന്‍ താരത്തെ പിന്നീട് ഫെഡറര്‍ നിലം തൊടീച്ചില്ല. രണ്ടാം സെറ്റില്‍ ഫെഡറര്‍ വെറും 27 മിനിറ്റുകള്‍ക്കുള്ളില്‍ 6-1 നു സ്വന്തമാക്കി. മൂന്നാം സെറ്റിലും രണ്ടാം സെറ്റിന്റെ ആവര്‍ത്തനം ആണ് കണ്ടത്. 6-2 നു മൂന്നാം സെറ്റ് സ്വന്തമാക്കിയ ഫെഡറര്‍ നാലാം സെറ്റില്‍ ഫുസ്‌ചോവിചിനെ വരിഞ്ഞു മുറുക്കി. ഒടുവില്‍ 6-2 നു ജയിച്ച ഫെഡറര്‍ വെറും 2 മണിക്കൂറിലധികം നീണ്ടു നിന്ന മത്സരം സ്വന്തം പേരില്‍ കുറിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം ടെന്നിസ് സാന്ദ്രന്‍ ആണ് ഫെഡററിന്റെ എതിരാളി.
Post Your Comments