ചണ്ഡിഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോടതിയുടെ സമന്‍സ്. പ്രാദേശിക കോടതിയാണ് സോണിയാ ഗാന്ധിയ്ക്കും പാര്‍ട്ടി നേതാവ് സുനില്‍ ജഖാറിനെതിരെയും സമന്‍സ് അയച്ചത്. പാര്‍ട്ടി മേഖലാ ഓഫീസ് സ്ഥാപിക്കുന്നതിനായി ലൈബ്രറി കെട്ടിടം നീക്കം ചെയ്തതിനാണ് കേസ്.
ബതിന്ദ സിവില്‍ ലൈന്‍സ് ക്ലബിലെ ലൈബ്രറിയാണ് കോണ്‍ഗ്രസ് മേഖലാ ഓഫീസിനായി നീക്കം ചെയ്തത്. സെപ്തംബര്‍ 5 ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്.
Post Your Comments