Latest NewsIndia

വ്യാജ വാർത്ത നൽകി അപകീർത്തിപ്പെടുത്തിയെന്ന് പരാതി: യൂട്യൂബർ ധ്രുവ് റാഠിക്ക് കോടതി സമൻസ്

ന്യൂഡല്‍ഹി: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെയായ അപകീർത്തി പരാതിയിൽ ഡൽഹി കോടതിയുടെ സമൻസ്. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവ നല്‍കിയ അപകീര്‍ത്തി കേസിലാണ് നോട്ടീസ്. സാകേത് കോടതിയിലെ ജില്ലാ ജഡ്ജ് ഗഞ്ജന്‍ ഗുപ്തയുടേതാണ് നടപടി.

സുരേഷ് കരംഷി നഖുവ ബിജെപി മുംബൈ യൂണിറ്റിന്റെ വാക്താവാണ്. ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകളിലൊന്നില്‍ ധ്രുവ് റാഠി തന്നെ ‘അക്രമവും അധിക്ഷേപകരവുമായ’ ട്രോള്‍ എന്ന് വിളിച്ചെന്ന് ആരോപിച്ചാണ് സുരേഷ് അപകീര്‍ത്തി കേസ് ഫയല്‍ചെയ്തിരിക്കുന്നത്.

ഇടക്കാല വിധി ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജയില്‍ ധ്രുവ് റാഠിക്കിക്ക് നോട്ടീസ് അയച്ച കോടതി ഓഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ധ്രുവ് ഉയര്‍ത്തിയിട്ടുള്ളത്. ഒരു പ്രസക്തിയും കാരണവും ഇല്ലാതെ തന്റെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന ആരോപണമാണ് ഉണ്ടായതെന്നും സുരേഷ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button