ഗുജറാത്ത്: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി രണ്ടര വയസുള്ള തന്റെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം തൂങ്ങി മരിച്ചു. യുവതിയും ഭർത്താവും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ധോലേറ ജില്ലയിലാണ് സംഭവം. ഷാന്റിബെൻ സോനാർ (22) ആണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഭർത്താവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് യുവതി തൂങ്ങി മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബഹദൂർ ദാൻ സിംഗാണ് ഭർത്താവ്.
Post Your Comments