കോട്ടയം: 17 -ാം വയസില്‍ പ്രണയിച്ചയാളുടെ കൂടെ വീട് വിട്ടിറങ്ങി ഒടുവില്‍ 2 വര്‍ഷത്തിനു ശേഷം അയാളുടെ കൈകൊണ്ട് മരണവും. ചങ്ങനാശേരി കറുകച്ചാലിലാണ് യുവതി വാടകവീട്ടില്‍ തലയ്ക്ക് അടിയേറ്റു കൊല്ലപ്പെട്ടത്. റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിയാണ് (19) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തോടനുബന്ധിച്ചു ഭര്‍ത്താവ് കുന്നന്താനം മുക്കട കോളനിയില്‍ 27 വയസ്സുകാരനായ സുബിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവിന്റെ ലഹരിയില്‍ ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. കഴിഞ്ഞദിവസം രാത്രി 11.30 നു ശാന്തിപുരം കാവുങ്കല്‍പടിയിലായിരുന്നു സംഭവം. 17ാം വയസ്സില്‍ പ്രണയിച്ചവനൊപ്പം ഇറങ്ങിപ്പോയി വിവാഹിതയാവുകയായിരുന്നു യുവതി. രണ്ടു വര്‍ഷത്തിനിപ്പുറം അയാളുടെ കൈകള്‍ കൊണ്ടുതന്നെ ദാരുണ മരണവും.
Read Also : പ്രണയിക്കാന്‍ വേണ്ടി മാത്രമൊരു തീവണ്ടിയാത്ര; ഇതാ ലൗവ് ട്രെയിനെക്കുറിച്ചറിയൂ…
വിവാഹശേഷം ചിങ്ങവനത്ത് വാടക വീട്ടില്‍ താമസിച്ച് വരുകയായിരുന്നു ഇവര്‍. സുബിന്‍ പലപ്പോഴും അശ്വതിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുബിന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ റാന്നി, ചിങ്ങവനം ചങ്ങാനാശ്ശേരി, തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ട്. പോക്സോ, മോഷണം അടിപിടി കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം അശ്വതിയുടെ അമ്മ കുഞ്ഞുമോളുടെ കൈ ഇരുമ്പ്‌വടി കൊണ്ട് അടിച്ചൊടിച്ചിരുന്നു.
കൊലപാതക ദിവസം രാത്രിയില്‍ ലഹരിക്ക് അടിമയായ സുബിന്‍ രാത്രി അശ്വതിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ഉപദ്രവിക്കുകയും പല തവണ ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പ്ു കൊണ്ടു തലയില്‍ അടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ ഇയാള്‍ വലിച്ചിഴച്ചു കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസികള്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പൊലീസ് എത്തിയ ആംബുലന്‍സിലാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 6.45 നു യുവതി മരിച്ചു. പൊലീസിനെ കണ്ടയുടന്‍ അക്രമാസക്തനായ സുബിനെ ബലം പ്രയോഗിച്ചാണു ജീപ്പില്‍ കയറ്റിയത്.
Post Your Comments